പിണറായി കൂട്ടക്കൊല: സൗമ്യയുടേത് വഴിവിട്ട ജീവിതം; മുന്‍ ഭര്‍ത്താവിന്റെ മൊഴി
കണ്ണൂരാൻ വാർത്ത
കണ്ണൂര്‍: പിണറായി പടന്നക്കര കൂട്ടക്കൊല കേസില്‍ പ്രതി സൗമ്യയുടെ മുന്‍ ഭര്‍ത്താവ് കിഷോറില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. സൗമിയുടെ വഴിവിട്ട ജീവിതമാണ് ബന്ധം ഒഴിയാന്‍ കാരമെന്നാണ് കിഷോറിന്റെ മൊഴി.
ആദ്യ ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും വിഷം തന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും സൗമ്യ ആരോപിച്ച പശ്ചാത്തലത്തിലാണ് പൊലീസ് കിഷോറിന്റെ മൊഴിയെടുത്തത്.
‘പതിനെട്ട് വയസ്സുള്ളപ്പോഴാണ് സൗമ്യയെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹം നിയപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. സൗമ്യയുടെ വഴിവിട്ട ജീവിതമാണ് ബന്ധം ഒഴിവാക്കാന്‍ കാരണം. ഇളയമകള്‍ കീര്‍ത്തനയുടേത് സ്വാഭാവിക മരണമാണ്. വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോള്‍ സൗമ്യ വിഷം കുടിച്ച് മരിക്കാന്‍ ശ്രമിച്ചിരുന്നു’ കിഷോര്‍ മൊഴി നല്‍കി.അതിനിടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സൗമ്യയെ പൊലീസ് ഇന്ന് ഉച്ചക്ക് കോടതിയില്‍ ഹാജരാക്കും. സൗമ്യയുമായി ബന്ധമുണ്ടായിരുന്ന നാലു പേരെ ഇന്നലെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. സൗമ്യക്കു വേണ്ടി അഡ്വ.ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാകുമെന്നാണ് വിവരം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത