യുഡിഎഫില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയെ(എന്‍സികെ) ഘടക കക്ഷിയാക്കും: പ്രഖ്യാപനം ഉടന്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 March 2021

യുഡിഎഫില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയെ(എന്‍സികെ) ഘടക കക്ഷിയാക്കും: പ്രഖ്യാപനം ഉടന്‍

യുഡിഎഫില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയെ(എന്‍സികെ) ഘടക കക്ഷിയാക്കും. മാണി സി കാപ്പന്റെ പുതിയ പാര്‍ട്ടിയാണ് എന്‍സികെ. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും. അനുകൂല നിലപാട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ ഉള്ളവര്‍ എടുത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ എന്‍സികെയ്ക്ക് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. എലത്തൂര്‍ സീറ്റ് കൂടി പാലായ്‌ക്കൊപ്പം എന്‍സികെയ്ക്ക് നല്‍കാനാണ് തീരുമാനം. എന്നാല്‍ എന്‍സികെ ആവശ്യപ്പെടുന്നത് തളിപ്പറമ്ബ്, അമ്ബലപ്പുഴ, കായംകുളം സീറ്റുകളില്‍ ഒരെണ്ണമാണ്. പാര്‍ട്ടിക്ക് ഇവയില്‍ ഏതെങ്കിലും ഒന്ന് ലഭിച്ചില്ലെങ്കില്‍ അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog