എറണാകുളം ജില്ലയില്‍ വീണ്ടും ഷി​ഗെ​ല്ല സ്ഥിരീകരിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 6 March 2021

എറണാകുളം ജില്ലയില്‍ വീണ്ടും ഷി​ഗെ​ല്ല സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ വീണ്ടും ഷി​ഗെ​ല്ല സ്ഥിരീകരിച്ചു

കൊ​ച്ചി: എറണാകുളം ജില്ലയില്‍ വീണ്ടും ഷി​ഗെ​ല്ല സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്കാണ് ഇന്ന് ര്‍രോഗം സ്ഥിരീകരിച്ചു. കാ​ല​ടി പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു വീ​ട്ടി​ലെ രണ്ട് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ കോവിഡ് ബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുമ്ബോള്‍ ആണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. ഇവരുടെ ആരോഗ്യ നില നിലവില്‍ തൃപ്തികരമാണ്.
നാ​ലും ആ​റും വ​യ​സു​ള്ള കു​ട്ടി​ക​ള്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.ആ​രോ​ഗ്യ വ​കു​പ്പും, പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ പ്ര​ദേ​ശ​ത്ത് സ്വീ​ക​രി​ച്ചു വ​രു​കയാണ്. ഇവര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത് കുടിവെള്ളത്തില്‍ നിന്നാണെന്ന് കരുതുന്നു.പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ലെ വെ​ള്ളം പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog