ലീഗിന്‍റെ വനിത സ്ഥാനാര്‍ഥി നൂര്‍ബിന റഷീദ്? - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

ലീഗിന്‍റെ വനിത സ്ഥാനാര്‍ഥി നൂര്‍ബിന റഷീദ്?

കോഴിക്കോട് സൗത്തില്‍ മുസ്ലിം ലീഗ് വനിത സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചേക്കും. അഡ്വ. നൂര്‍ബിന റഷീദ് മത്സരിക്കാന്‍ സാധ്യത. തിരൂരങ്ങാടിയില്‍ കെ.പി.എ മജീദ് ലീഗ് സ്ഥാനാര്‍ഥിയായേക്കും. സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം അല്‍പ സമയത്തിനകം പാണക്കാട് വെച്ച്‌ നടക്കും. എം.കെ മുനീര്‍ കൊടുവള്ളിയിലേക്ക് മാറാനും സാധ്യതകളുണ്ട്.

1996 ല്‍ കോഴിക്കോട് സൗത്തില്‍ ഖമറുന്നീസ അന്‍വര്‍ മത്സരിച്ച്‌ തോറ്റത് ഒഴിച്ചാല്‍ മുസ്‍ലിം ലീഗ് ഇതുവരെ വനിതകള്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും വനിതാ പ്രാതിനിധ്യം ചര്‍ച്ചയാകുമെങ്കിലും നിരാശയാണ് ഫലം. ഇത്തവണ ഒരാളെ എങ്കിലും പരിഗണിക്കാന്‍ തന്നെയാണ് ലീഗ് നേതൃത്വത്തിന്‍റെ തീരുമാനം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog