കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വാഹന പ്രചരണ ജാഥ
കണ്ണൂരാൻ വാർത്ത
കേളകം:യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.സണ്ണി ജോസഫിനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട്  കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന വാഹന പ്രചരണ ജാഥ നീണ്ടു നോക്കിയില്‍ കെ.പി സി സി വൈസ് പ്രസിഡന്റ് ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.എം.കെ ഗോപാലന്‍ അധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.സി വര്‍ഗീസ് നയിക്കുന്ന ജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ എം. ജി ജോസഫ്, പി.സി രാമകൃഷ്ണന്‍, സണ്ണി മേച്ചേരി, പി.വി ജോസഫ്, മൈക്കിള്‍ മാസ്റ്റര്‍, എം.എം ജോസഫ്,കുഞ്ഞനന്തന്‍ മാസ്റ്റര്‍, പി.സി സണ്ണി, കെ.മോഹനന്‍ പി.എം ഇബ്രാഹിം കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. കേളകം, കണിച്ചാര്‍, തുണ്ടിയില്‍ ,പേരാവുര്‍ ,കാക്കയങ്ങാട്, ആറളം, കീഴ്പ്പള്ളി,എടൂര്‍, കരിക്കോട്ടക്കരി, അങ്ങാടിക്കടവ്, വള്ളിത്തോട്, മാടത്തില്‍ എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം വാഹന പ്രചരണ ജാഥ വൈകിട്ട് ഇരിട്ടിയില്‍ സമാപിക്കും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത