കന്യാസ്‌ത്രീകള്‍ക്ക്‌ നേരെയുണ്ടായ അക്രമം പ്രതിഷേധാര്‍ഹം: കെ.സി.വൈ.എം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശ്ശേരി: ട്രെയിന്‍ യാത്രയ്‌ക്കിടെ ഉത്തര്‍പ്രദേശില്‍ നാലു ക്രൈസ്‌തവ സന്യാസിനിമാര്‍ക്കു നേരെ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ തീവ്രവര്‍ഗീയതയ്‌ക്ക് കീഴ്‌പ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണണെന്നും ഇത്‌ ഭാരതത്തിന്റെ മതേതര മൂല്യങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമെന്നും കെ.സി. വൈ.എം തലശ്ശേരി അതിരൂപത സമിതി കുറ്റപ്പെടുത്തി.
മതംമാറ്റ നിരോധന നിയമം ദുരുപയോഗിച്ച്‌ സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച നടപടി അപലനീയമാണ്‌.
ക്രൈസ്‌തവ ന്യൂനപക്ഷങ്ങള്‍ക്ക്‌ നേരെയുണ്ടാകുന്ന അതിക്രമങ്ങളെ ഇല്ലായ്‌മ ചെയ്ാന്‍ ഭയരണാധികാരികള്‍ തയ്യാറാകണമെന്നും വര്‍ഗീയവാദികള്‍ ക്കെതിരെ ശക്‌തമായി പ്രതിഷേധിച്ച്‌ വിശ്വാസ മൂല്യങ്ങള്‍ മുറുകെ പിടിച്ച്‌ മുന്നോട്ടുപോകാന്‍ ഓരോ െ്രെകസ്‌തവനും തയ്യാറാകണമെന്നും രൂപതാ സമിതി ആവശ്യപ്പെട്ടു.യോഗത്തില്‍ കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ്‌ വിപിന്‍ മാറുകാട്ടുകുന്നേല്‍ അധ്യക്ഷത വഹിച്ചു.ഡയറക്‌ടര്‍ ഫാ. ജിന്‍സ്‌ വാളിപ്ലാക്കല്‍ ഉദ്‌ഘാടനം ചെയ്‌തു.
ജനറല്‍ സെക്രട്ടറി അമല്‍ ജോയി കൊന്നക്കല്‍,സംസ്‌ഥാന ട്രഷറര്‍ എബിന്‍ കുമ്ബുക്കല്‍, വൈസ്‌ പ്രസിഡന്റ്‌ നീന പറപ്പള്ളി, ഡെപ്യൂട്ടി പ്രസിഡന്റ്‌ ടോണി ജോസഫ്‌, സെക്രട്ടറി സനീഷ്‌ പാറയില്‍, ട്രഷറര്‍ ജിന്‍സ്‌ മാമ്ബുഴക്കല്‍, ജോയിന്റ്‌ സെക്രട്ടറി ഐശ്വര്യ കുറുമുട്ടം, അനിമേറ്റര്‍ സിസ്‌റ്റര്‍ പ്രീതി മരിയ, സംസ്‌ഥാന സിന്‍ഡിക്കറ്റ്‌ അംഗം ചിഞ്ചു വട്ടപ്പാറ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha