പ്രതിദിന ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി റെയില്‍വേ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം : പ്രതിദിന ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി റെയില്‍വേ. കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സീസണ്‍ ടിക്കറ്റ് ട്രെയിനുകളില്‍ പുനസ്ഥാപിക്കാന്‍ റെയില്‍വേ ഒരുങ്ങുകയാണ്. കേരളത്തില്‍ ഇപ്പോള്‍ ഓടുന്ന മുഴുവന്‍ തീവണ്ടികളിലും റിസര്‍വേഷന്‍ ടിക്കറ്റ് എടുത്ത് മാത്രമേ യാത്ര ചെയ്യാനാകൂ.

കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസിലും, മെമു വണ്ടികളിലുമാണ് സീസണ്‍ ടിക്കറ്റ് അനുവദിക്കുക. പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസില്‍ 17 മുതലാണ് സീസണ്‍ ടിക്കറ്റ് അനുവദിക്കുന്നത്. മെമു വണ്ടികളില്‍, ഓടിത്തുടങ്ങുമ്ബോള്‍ മുതല്‍ സീസണ്‍ ടിക്കറ്റ് നല്‍കുന്നതിനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.ലോക്ഡൗണ്‍ തുടങ്ങിയ 2020 മാര്‍ച്ച്‌ മാസം സീസണ്‍ ടിക്കറ്റ് എടുത്തവരില്‍ 20 ദിവസം ബാക്കിയുള്ള ടിക്കറ്റ് മുന്‍കാല പ്രാബല്യത്തോടെ റെയില്‍വേ പരിഗണിക്കും. ട്രെയിന്‍ നിര്‍ത്തുന്ന എല്ലാ സ്റ്റേഷനുകളിലും സീസണ്‍ ടിക്കറ്റ് അടക്കം നല്‍കാന്‍ യുടിഎസ് കൗണ്ടറുകളും തുറക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha