തിരക്കേറിയ റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയില്‍നിന്ന് ഒരു കുട്ടി വാഹനങ്ങള്‍ക്കിടയിലേക്ക് തെറിച്ചു വീഴുന്നു; പിന്നീട് സംഭവിച്ചത്! വൈറലായി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

തിരക്കേറിയ റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയില്‍നിന്ന് ഒരു കുട്ടി വാഹനങ്ങള്‍ക്കിടയിലേക്ക് തെറിച്ചു വീഴുന്നു; പിന്നീട് സംഭവിച്ചത്! വൈറലായി

നേരത്തെ അശ്രദ്ധക്ക് ചിലപ്പോള്‍ വലിയ വില തന്നെ നല്‍കേണ്ടിവരും. പ്രത്യേകിച്ച്‌ കുഞ്ഞുങ്ങളുടെ കാര്യത്തില്‍. കുട്ടികളുടെ മേല്‍ എപ്പോഴും ഒരു ശ്രദ്ധ വേണമെന്നാണ് പറയാറ്. അത്തരത്തില്‍ അശ്രദ്ധയുടെ ഫലമായുണ്ടായ അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ഒരു കുട്ടിയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

തിരക്കേറിയ റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയില്‍നിന്ന് ഒരു കുട്ടി വാഹനങ്ങള്‍ക്കിടയിലേക്ക് വീഴുന്നതാണ് വിഡിയോ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ട്രാഫിക് സിഗ്‌നലില്‍ കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതും പച്ച സിഗ്‌നല്‍ തെളിയുമ്ബോള്‍ വാഹനങ്ങള്‍ മുന്നോട്ടുപോകുന്നതുമാണ് വിഡിയോയുടെ തുടക്കം.എന്നാല്‍ ഏറ്റവും മുമ്ബില്‍ പോകുന്ന കാറിന്റെ ഡിക്കിയില്‍ നിന്ന് റോഡിലേക്ക് എന്തോ തെറിച്ചുവീഴുന്നത് കാണാം. പിന്നീടാണ് മനസിലാകുക അതൊരു കുട്ടിയാണെന്ന്. കുഞ്ഞുമായി പോയ വാഹനം മുന്നോട്ടുപോകുന്നതും പിറകില്‍ വരുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും വിഡിയോയിലുണ്ട്. തുടര്‍ന്ന് കുട്ടി എഴുന്നേറ്റ് കാറിന്റെ പിറകിലൂടെ ഓടുന്നതും കാണാം. കുട്ടി വീണുപോയത് അറിഞ്ഞതോടെ വാഹനമോടിച്ചിരുന്ന കുട്ടിയുടെ ബന്ധു വണ്ടിനിര്‍ത്തി, ഓടിവന്ന് കുട്ടിയെ കൈയിലെടുക്കുന്നതും വിഡിയോയിലുണ്ട്.

'ദ സണ്‍' ആണ് ആദ്യമായി ഈ ഞെട്ടിക്കുന്ന വിഡിയോ പുറത്തുവിടുന്നത്. പിന്നീട് ട്വിറ്റര്‍ ഉപഭോക്താവായ ഷിരിന്‍ ഖാന്‍ ചൊവ്വാഴ്ച വിഡിയോ ഷെയര്‍ ചെയ്തതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വിഡിയോ പ്രചരിക്കുകയായിരുന്നു. കുട്ടിക്ക് പരിക്കൊന്നും സംഭവിക്കാത്തതില്‍ സന്തോഷം രേഖപ്പെടുത്തുകയാണ് സമൂഹമാധ്യമങ്ങള്‍. എവിടെനിന്നുള്ളതാണ് ഈ വിഡിയോ എന്ന കാര്യം വ്യക്തമല്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog