പ​തി​മൂ​ന്നു​കാ​ര​നെ കാ​ണാ​താ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മ​ട്ട​ന്നൂ​ര്‍: സൈ​ക്കി​ളു​മാ​യി പ​ള്ളി​യി​ലേ​ക്ക് പോ​യ പ​തി​മൂ​ന്നു​കാ​ര​നെ കാ​ണാ​താ​യ​ത് നാ​ട്ടു​കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. ഉ​രു​വ​ച്ചാ​ല്‍ ശി​വ​പു​രം മൊ​ട്ട​മ്മ​ലി​ലാ​ണ് സം​ഭ​വം. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ വീ​ട്ടി​ല്‍ നി​ന്ന് പ​ള്ളി​യി​ലേ​ക്ക് സൈ​ക്കി​ളു​മാ​യി പോ​യ വി​ദ്യാ​ര്‍​ഥി സ​മ​യം ക​ഴി​ഞ്ഞി​ട്ടും വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തിയില്ല.
പ​ള്ളി​യി​ലും എത്താതിരു ന്നതിനെ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ബ​ന്ധു​ക്ക​ള്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് മാ​ലൂ​ര്‍ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തി​ര​ച്ചി​ല്‍ ന​ട​ത്തി. റോ​ഡ​രി​കി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വി​ദ്യാ​ര്‍​ഥി സൈ​ക്കി​ളു​മാ​യി പോ​കു​ന്ന ദൃ​ശ്യം ക​ണ്ടെ​ത്തി.ഇ​ത് കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ദ്യാ​ര്‍​ഥി​യെ ച​ക്ക​ര​ക്ക​ല്ലി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​താ​യ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ സൈ​ക്കി​ളി​ല്‍ ച​ക്ക​ര​ക്ക​ല്ലി​ലേ​ക്ക് പോ​കു​ന്ന​ത് ക​ണ്ട​വ​ര്‍ ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha