പ്രതിഷേധം ഫലം കണ്ടു, കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുത്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

പ്രതിഷേധം ഫലം കണ്ടു, കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുത്തു

കോഴിക്കോട്: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ പ്രാദേശിക പ്രതിഷേധം കാരണം വിവാദത്തിലായ കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുത്തു. കുറ്റ്യാടിയിലെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ അസാധാരണ പ്രതിഷേധമാണ് സീറ്റ് ഏറ്റെടുക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. എ എ റഹീം, ടി പി ബിനീഷ് എന്നിവരാണ് സ്ഥാനാര്‍ഥി പരിഗണനയിലുള്ളത്.

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്‍കിയതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ട എന്നാണ് സിപിഎം നേതൃത്വം ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കുറ്റ്യാടിയിലെ പ്രതിഷേധം സമീപ മണ്ഡലങ്ങളിലെ വിജയ സാധ്യതയെ കൂടി ബാധിക്കാനിടയുണ്ട് എന്നതിനാല്‍ സിപിഎം പുനരാലോചനക്ക് തയ്യാറാവുകയായിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog