വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കേ​ള​കം യൂ​ണി​റ്റി​ല്‍ കൂട്ട രാജി വക്കിൽ തുടരുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കേ​ള​കം യൂ​ണി​റ്റി​ല്‍ നി​ന്ന് 16 എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ള്‍ രാ​ജി​വ​ച്ചു. ആ​കെ 26 ഭാ​ര​വാ​ഹി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ സം​ഘ​ട​നാ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി, യൂ​ണി​റ്റ് ഭാ​ര​വാ​ഹി മേ​ല്‍​ഘ​ട​ക​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്നു, ആ​ഴ്ച കു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ണ​ക്കു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചി​ല്ല തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് രാ​ജി​യെ​ന്ന് അം​ഗ​ങ്ങ​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ലോ​സ് കൊ​ല്ലു​വേ​ലി​ല്‍, മേ​ഖ​ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ​സ്.​ത​ങ്ക​ച്ച​ന്‍, എം.​പി.​ഈ​ശ്വ​ര​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​രു​ള്‍​പ്പെ​ടെ 16 അം​ഗ​ങ്ങ​ളാ​ണ് രാ​ജി​വ​ച്ച​ത്.യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ത​ന്നെ നേ​തൃ​ത്വം ന​ല്‍​കു​ന്ന മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ലാ ക​മ്മി​റ്റി വാ​ക്കാ​ല്‍ മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും രാ​ജി​വ​ച്ച അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന, ജി​ല്ലാ ക​മ്മി​റ്റി​ക​ള്‍ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ള്‍​ക്കൊ​പ്പം നി​ല്‍​ക്കു​മെ​ന്നും ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഴ്ച​കു​റി ഉ​ള്‍​പ്പെ​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​മെ​ന്നും പു​തി​യ യൂ​ണി​റ്റ് രൂ​പ​വ​ത്ക​രി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ മ​റ്റു തീ​രു​മാ​ന​ങ്ങ​ളൊ​ന്നും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും രാ​ജി ന​ല്‍​കി​യ​വ​ര്‍ പ​റ​ഞ്ഞു. എ.​സു​രേ​ഷ് ബാ​ബു, എം.​സി.​സി​ബി​ച്ച​ന്‍ തു​ട​ങ്ങി​യ​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha