പിന്തുണയുമായി സരസ്വതിയും റീനയും 'സഖികള്‍ ആത്മവിശ്വാസത്തില്‍" - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

പിന്തുണയുമായി സരസ്വതിയും റീനയും 'സഖികള്‍ ആത്മവിശ്വാസത്തില്‍"

:കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ പ്രചരണം പൊടിപൊടിക്കുമ്ബോള്‍ അങ്ങേയറ്റത്തെ ആത്മവിശ്വാസത്തിലാണ് സരസ്വതിടീച്ചറും റീനയും.സരസ്വതിടീച്ചര്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ പത്നി.റീന എതിര്‍സ്ഥാനാര്‍ത്ഥിയും ഡി.സി.സി പ്രസിഡന്റുമായ സതീശന്‍ പാച്ചേനിയുടെ ഭാര്യ. വീടുകയറാനും പോസ്റ്റര്‍ ഒട്ടിക്കാനുമൊക്കെ പോയ വിശേഷങ്ങള്‍ പങ്കുവെക്കാനുണ്ട് ഇരുവര്‍ക്കും.

കല്ല്യാണം കഴിഞ്ഞ് 31 വര്‍ഷം കഴിഞ്ഞിട്ടും കടന്നപ്പള്ളി കുടുംബത്തോടൊപ്പം ചിലവഴിച്ച ദിവസങ്ങള്‍ വളരെ കുറവാണെന്ന് പറയും റിട്ട.പ്രധാനദ്ധ്യാപികയായ സരസ്വതി.. അദ്ദേഹത്തിന്റെ തിരക്ക് മനസ്സിലാക്കി എല്ലാ പിന്തുണയും നല്‍കുന്നുവെന്നാണ് അവര്‍ പറയുന്നത്.ആദ്യഘട്ടത്തില്‍ കടന്നപ്പള്ളിക്കൊപ്പം വീടുകള്‍ കയറി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ സരസ്വതിയുമുണ്ടായിരുന്നു.

വോട്ടര്‍മാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തുടര്‍ ഭരണം സുനിശ്ചിതമാണെന്നും സരസ്വതി പറയുന്നു.കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ തുടര്‍ന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

വീട്ടിലുണ്ടാകുമ്ബോള്‍ രാഷട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും അവര്‍ പറഞ്ഞു..തിരഞ്ഞെടുപ്പ് കാലത്ത് രാവിലെ അഞ്ചിന് എഴുന്നേല്‍ക്കും കടന്നപ്പള്ളി. കുളിച്ച്‌ വസ്ത്രം മാറി കൃത്യം ആറിന് വീട്ടില്‍ നിന്നും ഇറങ്ങും.തിരിച്ചെത്തുമ്ബോള്‍ ഏകദേശം ഒരുമണിയാകും.ഭര്‍ത്താവിന് ഭക്ഷണകാര്യത്തില്‍ പ്രത്യേക ചിട്ടകളൊന്നുമില്ലെന്നാണ് കടന്നപ്പള്ളിയുടെ സഹധര്‍മ്മിണി പറയുന്നത്. എന്നാലും വേളൂരി,മത്തി തുടങ്ങിയ മത്സ്യങ്ങളോട് വലിയ താല്‍പ്പര്യമാണ്.പ്രമേഹമുള്ളതിനാല്‍ മധുരമിടാത്ത കട്ടന്‍ ചായ ആണ് കുടിക്കുന്നത്. ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിക്കുന്ന പതിവ് തിരഞ്ഞെടുപ്പ് വന്നാല്‍ തെറ്റും. ഇക്കുറിയും കണ്ണൂരില്‍ ഭര്‍ത്താവിന്റെ വിജയം ഉറപ്പാണെന്ന് സരസ്വതി പറയുന്നു.വടകര ഇരിക്കൂര്‍ ശ്രീ സുബ്രമണ്യ യു.പി സ്കളില്‍ നിന്നും പ്രധാദ്ധ്യാപികയായാണ് സരസ്വതി വിരമിച്ചത്. തോട്ടട ജവഹര്‍ കോളനിയിലാണ് കടന്നപ്പള്ളിയും കുടുംബവും താമസിക്കുന്നത്.

നൂറ് ശതമാനം വിജയ പ്രതീക്ഷയുണ്ടെന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയുട ഭാര്യ കെ.വി.റീന പറഞ്ഞത്.കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കണ്ണൂരിന്റെ അടിവേര് വരെ ഇറങ്ങി ചെല്ലാന്‍ കോണ്‍ഗ്രസിന് സാധിച്ചു.പോസ്റ്റര്‍ ഒട്ടിക്കുന്നതിനും വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനുമെല്ലാെ ആദ്യ ഘട്ടത്തില്‍ താനം ഒപ്പമുണ്ടായിരുന്നു .പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങി പുലരാനാകുമ്ബോള്‍ വീട്ടിലെത്തുന്ന പാച്ചേനിക്ക് തിരഞ്ഞെടുപ്പടുത്തതോടെ കുടുബവുമായി ചിലവഴിക്കാന്‍ തീരെ സമയം കിട്ടാറില്ല.അതില്‍ യാതൊരു പരാതിപ്പെടാനില്ലെന്നാണ് റീനയുടെ അഭിപ്രായം.

രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റ് അര മണിക്കൂര്‍ യോഗ ശേഷം രണ്ട് മുട്ടയുടെ വെള്ള കഴിക്കും.സമയമുണ്ടെങ്കില്‍ പത്രം വായിക്കും ഇല്ലെങ്കില്‍ കൊണ്ടുപോകും. ചുക്ക് കാപ്പിയും ഫ്ലാസ്ക്കില്‍ ഒപ്പം കരുതും.തിരഞ്ഞെടുപ്പിന് മുന്‍പ് കിട്ടുന്ന അവധി ദിവസങ്ങള്‍ കുടുംബത്തോടൊപ്പം ചിലവൊഴിക്കാനും മറക്കാറില്ല. എത്ര തിരക്കാണെങ്കിലും വൈകീട്ട് ഫോണില്‍ വിളിച്ച്‌ വിവരങ്ങള്‍ അന്വേഷിക്കും.വികസന വീഴ്ച്ചയില്‍ ഇത്തവണ ജനം എല്‍.ഡി.എഫിനെ ശിക്ഷിക്കുമെന്നാണ് റീനയുടെ അഭിപ്രായം.പൊതുവെ പാച്ചേനിയെ കുറിച്ച്‌ വിവാദങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാറില്ലെന്നും ഉണ്ടായാല്‍ തന്നെ അതൊന്നും മുഖവിലയ്ക്കെടുക്കിന്നില്ലെന്നും റീന പറഞ്ഞു.കഴിഞ്ഞ ആറ് വര്‍ഷമായി തളിപ്പറമ്ബ് അര്‍ബന്‍ ബാങ്കില്‍ ഉദ്യോഗസ്ഥയാണ് റീന.പള്ളിക്കുന്നിലാണ് താമസം

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog