എല്ലായിടത്തും എത്തണം, ധര്‍മ്മടത്ത് മത്സരിക്കാതെ ഇരിക്കാനുള്ള കാരണം പറഞ്ഞ് കെ സുധാകരന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കണ്ണൂര്‍ എം പി കെ സുധാകരന്‍. മത്സരിക്കണമെന്ന ആവശ്യത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മത്സരിക്കാന്‍ കഴിയാത്ത ചുറ്റുപാടാണ് തനിക്കുള്ളതെന്നും കെ സുധാകരന്‍ പറഞ്ഞു. മണ്ഡലങ്ങളില്‍ നിരവധി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്.

ധര്‍മടത്ത് മത്സരിക്കാന്‍ കെപിസിസിയും ഹൈക്കമാന്‍ഡും തന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന് സുധാകരന്‍ പറഞ്ഞു. ആ നിര്‍ദ്ദേശത്തിനു നന്ദി പറയുന്നു. ഇക്കാര്യം ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. കണ്ണൂര്‍ ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ യുഡിഎഫിനെ വിജയിപ്പിക്കുക എന്നതാണ് തന്റെ രാഷ്ട്രീയ അജണ്ടയെന്ന് കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം ധര്‍മടത്തെ സ്ഥാനാര്‍ഥിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരെ കരുത്തനായ സ്ഥാനാര്‍ഥി വരണം എന്ന് തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha