നടന്‍ ദേവന്‍ അമിത്​ ഷാക്കൊപ്പം ബി.ജെ.പി വേദിയില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം: നടന്‍ ദേവന്‍ അമിത്​ ഷാക്കൊപ്പം ബി.ജെ.പി വേദിയില്‍. കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ കേരള ​യാത്രയുടെ സമാപന ചടങ്ങില്‍ ശംഖുമുഖം കടപ്പുറത്ത്​ അമിത്​ ഷാക്കൊപ്പം വേദി പങ്കിട്ടാണ്​ ദേവന്‍ തന്‍റെ രാഷ്​ട്രീയ നിലപാട്​ ​പ്രഖ്യാപിച്ചത്​​.

താന്‍ പുതുതായി രൂപീകരിച്ച നവകേരള പീപ്പിള്‍സ്​ പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാക്കിയ​താണോ അതോ പാര്‍ട്ടി ബി.ജെ.പിയില്‍ ലയിപ്പിച്ചതാണോ എന്ന്​ ദേവന്‍ സദസ്സിനോട്​ വ്യക്തമാക്കും. നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്​ട്രീയ ബദലാണ്​ തന്‍റെ പാര്‍ട്ടിയെന്നാണ്​ ദേവന്‍ നേരത്തേ പറഞ്ഞിരുന്നത്​.

ബി.ജെ.പി നേതൃത്വം താനുമായി ചര്‍ച്ച​ നടത്തിയിരുന്നെന്നും എന്നാല്‍ തന്‍റെ വ്യക്തിത്വം ആര്‍ക്കും അടിയറവ വെക്കാന്‍ തയ്യാറല്ല എന്നും ദേവന്‍ പ്രതികരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്നും അതേ സമയം അദ്ദേഹത്തിന്‍റെ ഹിന്ദുത്വത്തോട്​ എതിര്‍​പ്പുണ്ടെന്നും ചാനല്‍ അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha