എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍: പുതുക്കിയ ടൈം ടേബിള്‍ ഇങ്ങനെ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍: പുതുക്കിയ ടൈം ടേബിള്‍ ഇങ്ങനെ

തിരുവനന്തപുരം: പുതുക്കിയ എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ടെെം ടേബിള്‍ പ്രസിദ്ധീകരിച്ചു. ഏപ്രില്‍ എട്ടിനാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. ഏപ്രില്‍ 30 ന് പരീക്ഷകള്‍ അവസാനിക്കുന്ന വിധമാണ് ടെെം ടേബിള്‍. ഏപ്രില്‍ എട്ട് മുതല്‍ 12 വരെ ഉച്ചയ്‌ക്കാണ് എസ്‌എസ്‌എല്‍സി പരീക്ഷ ആരംഭിക്കുക. ഏപ്രില്‍ 15 മുതല്‍ 29 വരെ രാവിലെയായിരിക്കും എസ്‌എസ്‌എല്‍സി പരീക്ഷ.

എസ്‌എസ്‌എല്‍സി സമയക്രമം ഇങ്ങനെ:

ഏപ്രില്‍ എട്ട് - വ്യാഴം - ഒന്നാം ഭാഷ - പാര്‍ട്ട് 1 -ഉച്ചയ്‌ക്ക് 1.40 മുതല്‍ 3.30 വരെ

ഏപ്രില്‍ ഒന്‍പത് - വെള്ളി - മൂന്നാം ഭാഷ ഹിന്ദി/ജനറല്‍ നോളജ് - ഉച്ചയ്‌ക്ക് 2.40 മുതല്‍ 4.30 വരെ

ഏപ്രില്‍ 12 - തിങ്കള്‍ -രണ്ടാം ഭാഷ, ഇംഗ്ലീഷ് - ഉച്ചയ്‌ക്ക് 1.40 മുതല്‍ 4.30 വരെ

ഏപ്രില്‍ 15 - വ്യാഴം - സോഷ്യല്‍ സയന്‍സ് - രാവിലെ 9.40 മുതല്‍ 12.30 വരെ

ഏപ്രില്‍ 19 - തിങ്കള്‍ - ഒന്നാം ഭാഷ, പാര്‍ട്ട്-2 - രാവിലെ 9.40 മുതല്‍ 11.30 വരെ

ഏപ്രില്‍ 21 - ബുധന്‍ - ഫിസിക്‌സ് - രാവിലെ 9.40 മുതല്‍ 11.30 വരെ

ഏപ്രില്‍ 23 - വെള്ളി - ബയോളജി - രാവിലെ 9.40 മുതല്‍ 11.30 വരെ

ഏപ്രില്‍ 27 - ചൊവ്വ - കണക്ക് - രാവിലെ 9.40 മുതല്‍ 12.30 വരെ

ഏപ്രില്‍ 29 - വ്യാഴം - കെമിസ്ട്രി - രാവിലെ 9.40 മുതല്‍ 11.30 വരെ

പ്ലസ് ടു പരീക്ഷ സമയക്രമം ഇങ്ങനെ:

പ്രാക്‌ടിക്കല്‍സ് ഇല്ലാത്ത പരീക്ഷകള്‍ രാവിലെ 9.40 മുതല്‍ 12.30 വരെ ആയിരിക്കും. 20 മിനിറ്റ് കൂള്‍ ഓഫ് ടൈംപരീക്ഷകള്‍ മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്ന് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ഇടത് അധ്യാപക സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്‌ടറല്‍ ഓഫീസര്‍ സര്‍ക്കാരിന്റെ കത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog