ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും വൈ​സ് പ്ര​സി​ഡ​ന്‍റി​നു​മെ​തി​രേ കേ​സ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 ക​ണ്ണൂ​രി​ലെ എ​സ്പി​സി​എ (ജ​ന്തു​ക്ഷേ​മ സൊ​സൈ​റ്റി) ഓ​ഫീ​സ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത​താ​യി കാ​ണി​ച്ച്‌ നോ​ട്ടീ​സ് പ​തി​ച്ച​ത് സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ എ​സ്പി​സി​എ ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍ എ​ന്നി​വ​ര്‍ ഓ​ഫീ​സി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ക്കു​ക​യും ജീ​വ​ന​ക്കാ​രി​യെ ബ​ലം പ്ര​യോ​ഗി​ച്ച്‌ പു​റ​ത്താ​ക്കി​യ​ശേ​ഷം താ​ക്കോ​ല്‍​ക്കൂ​ട്ടം എ​ടു​ത്തു​കൊ​ണ്ടു പോ​കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നൊ​പ്പം എ​ത്തി​യ ക​ണ്ണൂ​ര്‍ ടൗ​ണ്‍ സ്റ്റേ​ഷ​ന്‍ എ​സ്‌എ​ച്ച​ഒ​യ്ക്കെ​തി​രേ​യും ന​ട​പ​ടി​വേ​ണ​മെ​ന്ന് കാ​ണി​ച്ച്‌ എ​സ്പി​സി​എ ഭാ​ര​വാ​ഹി​ക​ള്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ എ​സ്പി​സി​എ ഓ​ഫീ​സ് ഏ​റ്റെ​ടു​ത്ത​താ​യി കാ​ണി​ച്ച്‌ നോ​ട്ടീ​സ് പ​തി​ച്ച​ത്. ഏ​റ്റെ​ടു​ക്ക​ല്‍ ത​ട​യാ​ന്‍ ശ്ര​മി​ച്ച​തി​ന്‍റെ പേ​രി​ല്‍ മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍, എ​സ്പി​സി​എ ഭാ​ര​വാ​ഹി​ക​ളാ​യ വി​നോ​ദ് രാ​ജ്, ര​ത്നാ​ക​ര​ന്‍, പ്ര​ദീ​പ​ന്‍ എ​സ്പി​സി​എ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി പ​ദ്മ​ജ എ​ന്നി​വ​ര്‍​ക്കെ​തി​രേ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ പ​രാ​തി​യി​ല്‍ നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha