വി‍ഴിഞ്ഞത്ത് ലഹരി മരുന്നു കടത്ത്; മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ കോസ്റ് ഡാര്‍ഡിന്‍റെ പിടിയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

വി‍ഴിഞ്ഞത്ത് ലഹരി മരുന്നു കടത്ത്; മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ കോസ്റ് ഡാര്‍ഡിന്‍റെ പിടിയില്‍

വി‍ഴിഞ്ഞത്ത് ലഹരി മരുന്നു കടത്തുമായി ബന്ധപ്പെട്ട് മൂന്ന് ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടുകള്‍ കോസ്റ് ഡാര്‍ഡിന്‍റെ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍റെ ചെയ്തു.

പാകിസ്താനില്‍ നിന്നാണ് ലഹരി മരുന്നെത്തിച്ചതെന്ന് പ്രതികളുടെ കുറ്റസമ്മതം. തിരുവനന്തപുരം വി‍ഴിഞ്ഞത്ത് വച്ചാണ് മത്സ്യബന്ധന ബോട്ടില്‍ നിന്ന് 200 കിലോ ലഹരി മരുന്നു പിടികൂടുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെ നാര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ കേസ് രജിസ്റ്റര്‍ ചെയ്ത് റിമാന്‍റ് ചെയ്തു. രാജ്യാന്തര ലഹരി മരുന്ന് കടത്ത് നിയമമനുസരിച്ചാണ് ആറുപേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.പാക്കിസ്ഥാനില്‍ നിന്നുംമാണ് ലഹരിമുന്ന് കൊണ്ടുവന്നതെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി എന്‍.സി.ബി അധികൃതര്‍ അറിയിച്ചു. ആകര്‍ഷ ദുവ എന്ന ബോട്ടില്‍ നിന്നാണ് ലഹരി മരുന്നുകള്‍ പിടികൂടിയത്.

ഒപ്പമുണ്ടായിരുന്ന രണ്ട് ബോട്ടുകള്‍ കൂടി കസ്റ്റഡിയിലെടുത്തെങ്കിലും നിറയെ മത്സ്യമായിരുന്നു. രണ്ടു ബോട്ടുകളെയും അതിലുണ്ടായിരുന്ന 13 പേരെയും കോസ്റ്റ് ഗാര്‍ഡിന്‍റെ അകമ്ബടിയോടെ ശ്രീലങ്കന്‍ നേവിക്ക് കൈമാറി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog