തൃശൂര്‍ പൂരം നടത്തിപ്പ് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിതല സമിതി; ആറ്റുകാല്‍ മാതൃക മുന്നിലുണ്ടെന്ന് ദേവസ്വം മന്ത്രി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 10 March 2021

തൃശൂര്‍ പൂരം നടത്തിപ്പ് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിതല സമിതി; ആറ്റുകാല്‍ മാതൃക മുന്നിലുണ്ടെന്ന് ദേവസ്വം മന്ത്രി

തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പ് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള സമിതിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഇത്തവണ തൃശൂര്‍ പൂരം പഴയതു പോലെ നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ആറ്റുകാല്‍ പൊങ്കാലയും ശബരിമല ഉത്സവവും നല്‍കിയ മാതൃക മുന്നിലുണ്ടെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം.

അതേ സമയം, തൃശൂര്‍ പൂരം മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ നടത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാറമേക്കാവ്-തിരുവമ്ബാടി ദേവസ്വങ്ങള്‍. ഇക്കാര്യം സര്‍ക്കാരിനെയും ജില്ലാ ഭരണകൂടത്തെയും ഇവര്‍ അറിയിച്ചിട്ടുണ്ട്. ദേവസ്വങ്ങളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കിയെങ്കിലും നേരത്തെ നടത്തി വന്ന രീതിയില്‍ ഇത്തവണ നടത്താന്‍ സാധിച്ചേക്കിപൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog