പയഞ്ചേരിമുക്ക്‌ കവലയിലെ അപകട ഭീഷണി; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലിസ്‌ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

പയഞ്ചേരിമുക്ക്‌ കവലയിലെ അപകട ഭീഷണി; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലിസ്‌

ഇരിട്ടി: തലശേരി വളവുപാറ അന്തര്‍ സംസ്‌ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി പയഞ്ചേരി മുക്ക്‌ കവലയില്‍ റോഡ്‌ വീതികൂട്ടി നവീകരിച്ചതിന്‌ ശേഷം അപകടം വര്‍ധിച്ചതോടെ മേഖലയിലെ ഗതഗത നിയന്ത്രണം പോലീസ്‌ കര്‍ശനമാക്കി.
കവലയില്‍ നിരന്തരമായി അപകടം ഉണ്ടാകുന്നത്‌ ഗതാഗത നിയമ ലംഘനം മൂലമാണെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ്‌ നടപടി. ബസുകള്‍ ഉള്‍പ്പെടെ കവലയില്‍ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും നിയന്ത്രിക്കും.
കവലയിലെ ബസ്‌ സ്‌റ്റേപ്പ്‌ കുറച്ച്‌ അകലത്തിലേക്ക്‌ മാറ്റിയിരുന്നെങ്കിലും ബസുകള്‍ ജംങ്‌ഷനില്‍ തന്നെ ആളുകളെ ഇറക്കുന്നതും കയറ്റുന്നതും പരിശോധിക്കാന്‍ പോലീസിനെ നിയോഗിച്ചു.
മേഖലയില്‍ അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ നടപടി.്‌ കവല പെട്ടെന്ന്‌ ശ്രദ്ധയില്‍പ്പെടുന്ന രീതിയില്‍ നവീന സിഗ്നല്‍ സംവിധാനം മൂന്ന്‌ ഭാഗങ്ങളിലും സ്‌ഥാപിക്കണമെന്നും ബസുകള്‍ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും കവലയില്‍നിന്നും കുറച്ച്‌ അകലെയായിരിക്കണമെന്നും അധികൃതര്‍ ഉറപ്പു വരുത്തണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.ഇതെല്ലാ പരിഗണിച്ചാണ്‌ പോലീസ്‌ മേഖലയില്‍ പ്രത്യേക പരിശോധന നടത്തിയത്‌. അനുവദിച്ച സ്‌റ്റോപ്പില്‍ തന്നെ നിര്‍ണ്ണമെന്ന നിര്‍ദ്ദേശം പോലീസ്‌ ഡ്രൈവര്‍മാര്‍ക്ക്‌ നല്‍കി.
കവലയിലെ ഗതാഗതക്കുരുക്ക്‌ അഴിക്കുന്നതിന്‌ വേണ്ടിയാണ്‌ കൈയേറ്റക്കാരില്‍ നിന്നും പിടിച്ചെടുത്ത ഭൂമികൂടി പ്രയോജനപ്പെടുത്തി റോഡ്‌ വീതികൂട്ടിയത്‌. കവലയിലെ കുരുക്കിന്‌ ശമനമായെങ്കിലും അടിക്കടി അപകടങ്ങള്‍ ഉണ്ടായി. തലശ്ശേരി മൈസൂരു റോഡും വയനാട്‌ ജില്ലയിലേക്കുള്ള റോഡും ബന്ധിപ്പിക്കുന്ന പ്രധാന കവലയാണിത്‌.
മിനുട്ടുകള്‍ക്കുള്ളില്‍ നിരവധി വാഹനങ്ങളാണ്‌ മൂന്ന ഭാഗങ്ങളിലേക്കായി തലങ്ങും വിലങ്ങും പായുന്നത്‌. നേരത്തെ റോഡിന്റെ വീതികുറവ്‌ കാരണം എപ്പോഴും ഗതാഗത സ്‌തംഭനമായിരുന്നു. വീതികൂട്ടിയതോടെയാണ്‌ ഇതിന്‌ പരിഹാരം ഉണ്ടായത്‌. ഇവിടെ ഡിവൈഡര്‍ ഉള്‍പ്പെടെ സ്‌ഥാപിച്ചിട്ടുണ്ടെങ്കിലും ഡിവൈഡറിന്‌ മുകളില്‍ റിഫ്‌ലക്‌ടര്‍ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ ഡിവൈഡറിന്‌ മുകളില്‍ പാഞ്ഞുകയറിയാണ്‌ അപകടങ്ങള്‍ ഉണ്ടാവുന്നത്‌. ഇരിട്ടി പേരാവൂര്‍ റോഡ്‌ സ്‌റ്റേറ്റ്‌ ബാങ്ക്‌ വരെ ഉയര്‍ത്തി നവീകരിച്ചതോടെ വാഹനങ്ങള്‍ അമിത വേഗതയില്‍ കവലയിലേക്ക്‌ പാഞ്ഞു കയറുന്നതും അപകടത്തിനിടയാക്കുന്നുണ്ട്‌. ഇതിനെല്ലാം നിയന്ത്രങ്ങള്‍ വരുത്തുന്നതിനുള്ള പരിശോധന വരും ദിവസങ്ങളിലും നടക്കും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog