മെയ് രണ്ടിന് വോട്ടെണ്ണുമ്ബോള്‍ കാര്യം എല്ലാവര്‍ക്കും മനസ്സിലാകും ആരാണ് വിജയിക്കുകയെന്ന് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 17 March 2021

മെയ് രണ്ടിന് വോട്ടെണ്ണുമ്ബോള്‍ കാര്യം എല്ലാവര്‍ക്കും മനസ്സിലാകും ആരാണ് വിജയിക്കുകയെന്ന്

തിരുവനന്തപുരം; കോണ്‍ഗ്രസ് ബി.ജെ.പിയെ കൂട്ടുപിടിക്കുന്നത് എന്തിനെന്ന ചോദ്യവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ബി.ജെ.പിക്ക് അലോസരമുണ്ടാക്കുന്ന ഒന്നും ചെയ്യാനോ പറയാനോ കേരളത്തിലെ നേതൃത്വം തയ്യാറല്ലെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേട്ടയാടാന്‍ ബി.ജെ.പി ദേശീയ നേതൃത്വം രംഗത്തുവന്നപ്പോള്‍ എതിര്‍ത്ത് ഒരു വാക്കുപോലും പറയാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. മറിച്ച്‌ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപകീര്‍ത്തിപ്പെടുത്താനുള്ള എല്ലാ കുത്സിത നീക്കങ്ങള്‍ക്കും പിന്തുണ നല്‍കുകയാണ് ചെയ്തതെന്ന് വിജയരാഘവന്‍ കുറ്റപ്പെടുത്തി. ലൈഫ് മിഷനെതിരെ കോണ്‍ഗ്രസ് എം.എല്‍.എ കേന്ദ്ര സര്‍ക്കാരിന് പരാതി കൊടുത്തതും പിറ്റേന്ന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതും പരസ്പരധാരണയുടെ തെളിവാണ്.ഇടതുപക്ഷം ബി.ജെ.പിയെ നേരിടാന്‍ ഇറങ്ങിയിരിക്കുന്നുവെന്ന് പ്രചരിപ്പിച്ചാല്‍ ജനങ്ങള്‍ അതില്‍ വീണുപോകുമെന്ന് ധരിക്കുന്നവരുണ്ടെങ്കില്‍ മെയ് രണ്ടിന് വോട്ടെണ്ണുമ്ബോള്‍ കാര്യം മനസ്സിലാകും. കോണ്‍ഗ്രസ് എന്തു നാടകം കളിച്ചാലും നേമത്ത് എല്‍.ഡി.എഫ് വിജയിക്കും. വലിയ ഭൂരിപക്ഷത്തോടെ കേരളത്തില്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും വിജയരാഘവന്‍ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog