നെയ്ത്ത് തൊഴിലാളികള്‍ ആശങ്കയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

നെയ്ത്ത് തൊഴിലാളികള്‍ ആശങ്കയില്‍

കണ്ണൂര്‍: തുച്ഛ വരുമാനത്തിലും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവാദമില്ലാതായതോടെ ജോലിയില്‍ തുടരാന്‍ സാധ്യമാകാതെ ഒരു കൂട്ടം നെയ്ത്ത് തൊഴിലാളികള്‍. കണ്ണൂര്‍ സര്‍വ്വോദയ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മട്ടന്നൂര്‍ നൂല്‍ നൂല്‍പ്പ് കേന്ദ്രത്തിലെ തൊഴിലാളികള്‍ക്കാണ് ഇൗ ഗതികേട്. സ്ഥാപനം കൃത്യമായി ജോലി കൊടുക്കാത്തതാണ് പ്രശ്നമെന്നാണ് ആക്ഷേപം. സര്‍വ്വോദയ സംഘം സെക്രട്ടറിയുടെ അനുവാദത്തോടെ 30 തൊഴിലാളികള്‍ ചര്‍ക്കകള്‍ വീട്ടില്‍ കൊണ്ടുപോയി തൊഴില്‍ ചെയ്തു വരികയായിരുന്നു. എന്നാല്‍ ചില തൊഴിലാളികള്‍ ചര്‍ക്കയ്ക്ക് പകരം മോട്ടോര്‍ ഉപയോഗിച്ച്‌ നൂല്‍നൂല്‍ക്കുന്നുവെന്ന കാരണത്താല്‍ മുഴുവന്‍ തൊഴിലാളികളും സ്ഥാപനത്തില്‍ ചെന്നുതന്നെ തൊഴിലെ ടുക്കണമെന്ന തീരുമാനമാണ് തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog