കണ്ണൂരില്‍ നാലിടങ്ങളില്‍ എസ്.ഡി.പി.ഐ മത്സരിക്കുമെന്ന് നേതാക്കള്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

കണ്ണൂരില്‍ നാലിടങ്ങളില്‍ എസ്.ഡി.പി.ഐ മത്സരിക്കുമെന്ന് നേതാക്കള്‍

കണ്ണൂര്‍ : കണ്ണൂര്‍ നാലിടങ്ങളില്‍ എസ്.ഡി.പി.ഐ മത്സരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. പേരാവൂര്‍ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ജില്ലാ പ്രസിഡന്റ് എ.സി ജലാലുദ്ദീന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

നേമത്ത് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കരുത്തുള്ള പാര്‍ട്ടിയെ സഹായിക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞു.

നേമത്ത് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ല്ല. അവിടുത്തെ രാഷ്ട്രീയ സാഹചര്യമനുസരിച്ചാണ് നിലപാട് സ്വീകരിക്കുക സംസ്ഥാനത്ത് ഇക്കുറി മുപ്പതിലേറെ മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. കണ്ണൂരില്‍ നാല് മണ്ഡലങ്ങളില്‍ പാര്‍ട്ടി മത്സരിക്കുംസംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തിയത് ഒരു കൈ സഹായത്താലാണെന്ന് ആരും മറന്നു കാണില്ല. ഇത്തവണയും ഇടത്-വലതു മുന്നണികള്‍ പലമണ്ഡലങ്ങളിലും ബി.ജെ.പിയുമായി ധാരണയുണ്ടാക്കിയെന്ന വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തി പിടിക്കുന്ന സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയുമായി ധാരണയുണ്ടാക്കുന്നത് കൂടുതല്‍ അപകടകരമാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ കോന്നിയില്‍ വിജയിപ്പിക്കാന്‍ സി.പി.എം. - ബി.ജെ.പി ഡീല്‍ ഉണ്ടെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തിക ഡോ. ആര്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ അപകടകരമായ സുചനയാണ് നല്‍കുന്നത്.

ഇതു സംബന്ധിച്ച്‌ ഇടതുമുന്നണി നിലപാട് വ്യക്തമാക്കണം. സി.പി.എമ്മുമായി യുണ്ടാക്കിയ ധാരണ പ്രകാരമാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്തിന് പുറമേ കോന്നിയിലും മത്സരിക്കുന്ന തന്നെ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ പത്രാധിപര്‍ ആര്‍.ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണ്.ഈ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പിയെ വിജയിപ്പിക്കാന്‍ സി.പി.എം ധാരണയുണ്ടാക്കിയതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog