തലശ്ശേരിയിലും ഗുരുവായൂരിലും ഇനിയെന്ത്? നാലു ദിവസം കഴിഞ്ഞിട്ടും ബിജെപിയിൽ തീരുമാനമായില്ല - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

തലശ്ശേരിയിലും ഗുരുവായൂരിലും ഇനിയെന്ത്? നാലു ദിവസം കഴിഞ്ഞിട്ടും ബിജെപിയിൽ തീരുമാനമായില്ല

കണ്ണൂർ: പാർട്ടി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ തലശ്ശേരിയിലെ ബിജെപിയുടെ തുടർ തീരുമാനത്തിൽ അവ്യക്തത തുടരുന്നു. ഇന്ന് വൈകീട്ടേടെ നിലപാട് പറയുമെന്നാണ് സംസ്ഥാന നേതാക്കളുടെ പ്രതികരണം, അതേ സമയം ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിക്ക് പിന്തുണ നൽകാനാണ് സാധ്യത.പത്രിക തള്ളിയതിനേക്കാൾ പ്രതിസന്ധി ഇനിയാരെ പിന്തുണക്കുമെന്ന കാര്യത്തിലാണ്. ദേവികുളത്ത് എഐഎഡിഎംകെ സ്ഥാനാർത്ഥി എസ് ഗണേശനെ പിന്തുണക്കാൻ തീരുമാനിച്ചതൊഴിച്ചാൽ തലശ്ശേരിയിലും ഇരുട്ടിൽ തപ്പുകയാണ് ബിജെപി. തലശ്ശേരിയിൽ പിന്തുണക്കാൻ സ്വതന്ത്രർ പോലുമില്ല. ബിജെപിക്ക് ശക്തമായ വോട്ട് നിക്ഷേപമുള്ള മണ്ഡലത്തിൽ എന്ത് നിലപാടെടുക്കണമെന്ന് ആലോചനകൾ തുടരുകയാണെന്നാണ് ഇപ്പോഴും നേതാക്കളുടെ വിശദീകരണം. അടിത്തട്ടിൽ സിപിഎമ്മുമായി നിരന്തരം ഏറ്റുമുട്ടുന്ന തലശേരിയിൽ സ്ഥാനാർത്ഥി ഇല്ലാതായതോടെ ഉടലെടുത്തത് കടുത്ത അമർഷം.
ഗുരുവായൂരിൽ ഡെമോക്രാറ്റിക്  സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായരിലാണ് അവസാനം ബിജെപി ചർച്ചകൾ എത്തി നിൽക്കുന്നത്. പത്രിക തള്ളിയെങ്കിലും ബിജെപി സ്ഥാനാർത്ഥി അഡ്വ. നിവേദിതയെ തന്നെ മത്സരിപ്പിക്കാനാകുമോയെന്നും നോക്കുന്നുണ്ട്. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അഡ്വ നിവേദിത പരാതി നല്‍കിയിട്ടുണ്ട്. ഒന്നും നടന്നില്ലെങ്കിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി ദിലീപ് നായരെ പിന്തുണയ്ക്കും. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog