പാലക്കാടിന്റെ മുഖംമാറ്റും; മാസ്റ്റര്‍ പ്ലാന്‍ പുറത്തിറക്കി മെട്രോമാന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 20 വര്‍ഷം മുന്‍കൂട്ടി കണ്ടുള്ള മാസ്റ്റര്‍ പ്ലാനാണ് തന്റെ മനസിലുള്ളതെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍. ചിന്നിച്ചിതറിയ നിലയ്ക്കാണ് അവിടെ ഇവിടെയായി പാലക്കാട് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനു മാറ്റം വരുത്തിയുള്ള മണ്ഡലത്തിലെ സമഗ്ര വികസനമാണ് മാസ്റ്റര്‍ പ്ലാനിലുടെ അവതരിപ്പിക്കുന്നതെന്ന് അദേഹം പറഞ്ഞു. ഏഴു ഭാഗങ്ങളായിട്ടാണ് പദ്ധതികള്‍ തയാറാക്കിയിരിക്കുന്നത്.\

ആദ്യ പരിഗണന നല്‍കുന്നത് ശുദ്ധജലത്തിനാണ്. ഇരു മുന്നണികളും മാറിമാറി ഭരിച്ചിട്ടും പാലക്കാട് മണ്ഡലത്തില്‍ ശുദ്ധജലം അന്യമാണ്. മഴമ്ബുഴ ഡാമില്‍ 25 ശതമാനവും ചെളിയും മണ്ണും അടിഞ്ഞുകൂടിയിരിക്കുകയാണ്.ഇതു നീക്കം ചെയ്ത് സംഭരണ ശേഷി ഉയര്‍ത്തിയാല്‍ വര്‍ഷം മുഴുവന്‍ പാലക്കാടിന് ശുദ്ധജലം ലഭിക്കുമെന്ന് അദേഹം പറഞ്ഞു. അത്യാധുനിക ശുദ്ധജല പ്ലാന്റ് സ്ഥാപിച്ച്‌ ഏറ്റവും ശുദ്ധമായജലം 25 മണിക്കൂറും ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും 'പാലക്കാട് മാസ്റ്റര്‍ പ്ലാന്‍' പ്രസ്‌ക്ലബില്‍ പ്രകാശനം ചെയ്തുകൊണ്ട് അദേഹം പറഞ്ഞു.

രണ്ടാമത്തെ പരിഗണന നല്‍കിയിരിക്കുന്നത് ടൂറിസത്തിനാണ്. ഭാരതപ്പുഴയുടെ പുനര്‍ജനി വലിയൊരു സ്വപ്നമാണ്. പുഴകളുടെയും നദികളുടെയും കരകളിലാണ് പല സംസ്‌കാരങ്ങളും ഉടലെടുത്തത്. കല്‍പ്പാത്തിപ്പുഴയും കണ്ണാടി പുഴയും യാക്കര പുഴയുമൊക്കെ ടൂറിസത്തിനായി മാറ്റിയെടുക്കാം. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ വിശദമായ ഒരു പദ്ധതിയുണ്ടെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു.

കായികരംഗമാണ് മൂന്നാമത്തേത്. പാലക്കാടിന് വലിയ കായിക ചരിത്രമാണുള്ളത്. കായിക കുതിപ്പിന് വേണ്ടത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ്. അത്തരത്തിലുള്ള സ്‌പോര്‍ട്‌സ് പരിശീലന കേന്ദ്രങ്ങള്‍ പാലക്കാട്് ഇല്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സ്‌പോര്‍ട്‌സ് കോംപ്ലക്‌സാണ് മനസിലുള്ളത്. കേന്ദ്ര സര്‍ക്കാരിന് കായിക കാര്യങ്ങളില്‍ ക്ലിയര്‍ വിഷനുണ്ടതിന്റെ തെളിവാണ് കായിക രംഗത്ത് ഇന്ത്യ നേടുന്ന കുതിപ്പ് പാലക്കാടിന്റെ കായിക പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടാകും.

നാലാമതായി വിദ്യാഭ്യാസമാണ്. ആധുനികമായ വിദ്യാഭ്യാസത്തിലേക്ക് ലോകം ചുവടുവെച്ചപ്പോള്‍ പാലക്കാട് പിന്നോട്ട് പോകുകയാണ് ഉണ്ടായത്. നമ്മുടെ അയല്‍പക്കമായ കോയമ്ബത്തൂരടക്കം വിദ്യാഭ്യാസ മേഖലയില്‍ വളരെയധികം മുന്നോട്ട് പോയി. പാലക്കാട്ടെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി കോയമ്ബത്തൂരിനെയും ബെംഗളൂരുവിനെയുമാണ് ആശ്രയിക്കുന്നത്. ഇതിന് മാറ്റം വരുത്തേണ്ടകാലം കഴിഞ്ഞു. നമ്മുടെ നാട്ടില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉണ്ടാകണം. പാലക്കാടിനെ ദക്ഷിണന്ത്യയിലെ മികച്ച വിദ്യാഭ്യാസ ഹബ്ബാക്കുക എന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തിയാകും തന്റെ പ്രവര്‍ത്തനങ്ങള്‍.

അഞ്ചാമത്തെ പരിഗണന സാംസ്‌കാരിക മേഖലയ്ക്കാണ്. നിരവധി മഹാന്‍മാരായ കലാകാരന്‍മാര്‍ക്ക് ജന്മം നല്‍കിയ പാലക്കാടിന്റെ കലാപൈതൃകം സംരക്ഷിക്കപ്പെടണം. അതിനായി ദേശീയ സംഗീത നാടക അക്കാഡമിയുടെയും നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും സഹായത്തോടെ പാലക്കാട് ഒരു സെന്റര്‍ സ്ഥാപിക്കും. ഉന്നത നിലവാരത്തിലുള്ള ഫിലിം സിറ്റിയടക്കം ഉള്‍ക്കൊള്ളുന്ന ഒരു കലാസാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യം. കല്‍പ്പാത്തി രഥോല്‍ത്സവത്തെ ദേശീയ ഉത്സവത്തിന്റെ തലത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും അദേഹം പറഞ്ഞു.

മാസ്റ്റര്‍ പ്ലാനില്‍ ആറാമതായി പരിഗണന നല്‍കുന്നത് വ്യവസായത്തിനും തൊഴിലിനുമാണ്. വ്യവസായിക വളര്‍ച്ചയ്ക്ക് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും പാലക്കാട് ആവശ്യത്തിലധികം ഉണ്ട്. ഇന്ത്യയിലെ നിര്‍ദ്ദിഷ്ട സാമ്ബത്തിക ഇടനാഴികളില്‍ ഒന്ന് പാലക്കാട്കൂടിയാണ് കടന്നു പോകുന്നത്. ഈ അവസരം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ നമ്മുക്ക് കഴിയണം. കേന്ദ്ര സര്‍ക്കാരിന്റെ ഒരുപാട് വ്യവസായങ്ങള്‍ പാലക്കാട്ടേക്ക് വരും. 67 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിലൂടെ നേടിയെടുത്ത ബന്ധങ്ങള്‍ ഉപയോഗിച്ച്‌ പാലക്കാട്ടേക്ക് വലിയ കമ്ബനികളെ കൊണ്ടുവരാന്‍ സാധിക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

ഏഴാമത്തെ പരിഗണന ആരോഗ്യ രംഗത്തിനാണ്. പാലക്കാട്ടെ ആരോഗ്യ മേഖല വളരെ പിന്നോക്കാവസ്ഥയിലാണ്. മികച്ച ചികിത്സക്കായി കോയമ്ബത്തൂരിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പാലക്കാട്ടുകാര്‍. പാലക്കാട്ട് ഒരു എയിംസ് സ്ഥാപിക്കുക എന്നുള്ളതാണ് ലക്ഷ്യം. നിലവിലുള്ള മെഡിക്കല്‍ കോളേജിനെ ഒന്നുങ്കില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സായി ഉയര്‍ത്തും. അല്ലെങ്കില്‍ പുതുതായി എയിംസ് സ്ഥാപിക്കും. ഈ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍വെച്ച്‌ അംഗീകാരം നേടിയെടുക്കാന്‍ കഴിയുമെന്നും അദേഹം പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha