ഞങ്ങളുടെ രാജകുമാരി എത്തി; പേളി അമ്മയായ സന്തോഷം പങ്കുവച്ച്‌ ശ്രീനിഷ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 21 March 2021

ഞങ്ങളുടെ രാജകുമാരി എത്തി; പേളി അമ്മയായ സന്തോഷം പങ്കുവച്ച്‌ ശ്രീനിഷ്

സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയങ്കരിയാണ് നടിയും അവതാരകയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും. തങ്ങളുടെ ആദ്യകണ്‍മണി എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് ശ്രീനിഷ് ഇപ്പോള്‍. പേളിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ശ്രീനിഷ് കുറിക്കുന്നു.

"ദൈവം ഞങ്ങള്‍ക്കായി അയച്ച സമ്മാനം ഞങ്ങള്‍ സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി," ശ്രീനിഷ് കുറിക്കുന്നു. സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog