എ.കെ ശശീന്ദ്രനെതിരെ എലത്തൂരില്‍ പോസ്റ്റര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോഴിക്കോട്: എലത്തൂരില്‍ നിന്നു വീണ്ടും ജനവിധി തേടുന്ന മന്ത്രി എ.കെ ശശീന്ദ്രനെതിരെ സേവ് എന്‍.സി.പി യുടെ പേരില്‍ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എലത്തൂര്‍ ടൗണ്‍ പരിസരത്തും പാവങ്ങാടുമാണ് പോസ്റ്ററുകള്‍ ഏറെയും.

എ.കെ ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദം എന്‍.സി.പിയും എല്‍.ഡി.എഫും മറക്കരുത്, എലത്തൂരിലെ യുവാക്കളെ പരിഗണിക്കുക .എന്നിങ്ങനെയാണ് പോസ്റ്റര്‍ പ്രചാരണം.ശശീന്ദ്രനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എന്‍.സി.പിയിലെ ഒരു വിഭാഗത്തിന് ശക്തമായ എതിര്‍പ്പുണ്ട്. ദിവസങ്ങള്‍ക്കു മുമ്ബ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പങ്കെടുത്ത എന്‍.സി.പി ജില്ലാ നേതൃയോഗത്തില്‍ സ്ഥാനാര്‍ത്ഥിനിര്‍ണയത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റം കൈയാങ്കളിയില്‍ വരെ എത്തിയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha