ഇക്കുറി ഇടുക്കി പിടിക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ്; യുഡിഎഫ് കോട്ട തുണയ്ക്കുമെന്ന് പ്രതീക്ഷ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇടുക്കി: യുഡിഎഫില്‍ അന്തിമ സീറ്റ് ധാരണയാകും മുമ്ബെ ഇടുക്കിയില്‍ സജീവമായി ഫ്രാന്‍സിസ് ജോര്‍ജ്. മണ്ഡലത്തിലെ പ്രമുഖരെ കണ്ടു തുടങ്ങി. കോണ്ഗ്രസുമായി മൂവാറ്റുപുഴ അടക്കമുള്ള സീറ്റുകളുടെ വച്ചുമാറ്റം സാധ്യമാകില്ലെന്ന് വ്യക്തമായതു കൊണ്ടു കൂടിയാണ് ഫ്രാന്‍സിസ് ജോര്‍ജ് വീണ്ടും ഇടുക്കിയില്‍ സജീവമായതെന്നാണ് സൂചന.

കഴിഞ്ഞ തവണ ഇടുക്കിയില്‍ തോറ്റ ഫ്രാന്‍സിസ് ജോര്‍ജ് ഇത്തവണ മണ്ഡലം പിടിക്കാന്‍ ഉറച്ചാണ്. എല്‍ഡിഎഫിന്റെ ഭാഗമായ ജനാധിപത്യ കേരള കോണ്‍ഗ്രസ് ടിക്കറ്റിലായിരുന്നു കഴിഞ്ഞ തവണ മത്സരമെങ്കില്‍ ഇത്തവണ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വേണ്ടിയാണിറങ്ങുക. ഫ്രാന്‍സിസ് ജോര്‍ജിനായി കേരള കോണ്‍ഗ്രസ് മൂവാറ്റുപുഴ സീറ്റിന് ശ്രമിച്ചിരുന്നു.ഇടുക്കി,ചങ്ങനാശ്ശേരി സീറ്റുകളുമായുള്ള വച്ചുമാറ്റ ചര്‍ച്ച പക്ഷെ ഫലവത്തായില്ല. ഇതോടെയാണ് ഫ്രാന്‍സിസ് ജോര്‍ജ് വീണ്ടും ഹൈറേഞ്ചിലേക്ക് കയറുന്നത്.

ഇടുക്കിയില്‍ നിന്ന് രണ്ട് തവണ ലോക്സഭയിലെത്തിയ ആളാണ് ഫ്രാന്‍സിസ് ജോര്‍ജ്. യുഡിഎഫ് കോട്ടയായ ഇടുക്കി മണ്ഡലത്തില്‍ നിന്ന് ഇത്തവണ നിയമസഭയിലുമെത്താമെന്ന് കണക്കുകൂട്ടുന്നു. റോഷി അഗസ്റ്റിനുമായി കഴിഞ്ഞ തവണത്തെ മത്സരത്തിന്റെ തനിയാവര്‍ത്തനം കൂടിയാകും ഫ്രാന്‍സിസ് ജോര്‍ജിന് ഇത്തവണത്തേത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha