ഹെലന്റെ തമിഴ് റീമേക്കിലെ ​ഗാനം പുറത്തിറങ്ങി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 12 March 2021

ഹെലന്റെ തമിഴ് റീമേക്കിലെ ​ഗാനം പുറത്തിറങ്ങി

ഹെലന്‍റെ തമിഴ് റീമേക്ക് ആയ ‘അന്‍പിര്‍ക്കിനിയാള്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.

അന്ന ബെന്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രമാണ് ഹെലന്‍. ഉന്‍ കൂടവേ… എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് നടന്‍ ഇന്ദ്രജിത്തിന്റെയും നടി പൂര്‍ണിമയുടെയും മകള്‍ പ്രാര്‍ഥനയാണ്. ലളിതാനന്ദിന്റെ വരികള്‍ക്ക് ജാവേദ് റിയാസാണ് സം​ഗീതം നല്‍കിയിരിക്കുന്നത്.

ഹെലനിലെ താരാപഥമാകേ എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചതും പ്രാര്‍ഥനയായിരുന്നു. കീര്‍ത്തി പാണ്ഡ്യനാണ് തമിഴ് റീമേയ്ക്കില്‍ നായികയായെത്തുന്നത്. മലയാളത്തില്‍ ലാല്‍ ചെയ്ത അച്ഛന്‍ കഥാപാത്രത്തെ അരുണ്‍ പാണ്ഡ്യനാണ് തമിഴില്‍ അവതരിപ്പിക്കുന്നത്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകന്‍.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog