ലീഗ് സ്ഥാനാര്‍ഥി പട്ടികക്കെതിരേ പരാതി: പട്ടിക മാറ്റാനാവില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

ലീഗ് സ്ഥാനാര്‍ഥി പട്ടികക്കെതിരേ പരാതി: പട്ടിക മാറ്റാനാവില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇന്നലെ പ്രഖ്യാപിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടികക്കെതിരേ ചിലയിടത്ത് പ്രതിഷേധം. തിരൂരങ്ങാടിയിലെ സ്ഥാനാര്‍ഥി കെ.പി.എ മജീദിനെതിരേയും കൊടുവള്ളിയില്‍ എം.കെ മുനീറിനെതിരേയും കോഴിക്കോട് സൗത്തില്‍ നൂര്‍ബിനാ റഷീദിനെതിരേയുമാണ് പ്രതിഷേധവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. തിരൂരങ്ങടായില്‍ പി.എം.എ സലാം അനുകൂലികളാണ് രംഗത്തെത്തിയത്.
എന്നാല്‍ പ്രതിഷേധക്കാര്‍ക്കെതിരേ നേതൃത്വം രംഗത്തെത്തി. പാണക്കാട് തങ്ങള്‍ പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥികളുമായി തെരഞ്ഞെടുപ്പ് നേരിടുകയെന്നതാണ് മുസ്‌ലിം ലീഗിലെ കീഴ്‌വഴക്കമെന്നും അതു മാറ്റാനാവില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ പതിവിനു വിപരീതമായാണ് പ്രവര്‍ത്തകര്‍ പരാതിയുമായി പാണക്കാടെത്തിയത്ഇവര്‍ പി.കെ കുഞ്ഞാലിക്കുട്ടിയെയും കണ്ടു പരാതി ആവര്‍ത്തിച്ചു.
സാധാരണ പ്രവര്‍ത്തകരല്ല, ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് പാണക്കാട് എത്തിയത്. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്തില്ലെങ്കില്‍ പാര്‍ട്ടിയിലെ പ്രതിഷേധം വോട്ടിലൂടെ അറിയിക്കുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog