ലവ്​ ജിഹാദ്​ വീണ്ടും ഉന്നയിക്കുന്നത്​ തമ്മിലടിപ്പിക്കാന്‍, ഇതിനെ മുഖ്യമന്ത്രി പിന്തുണക്കുന്നുണ്ടോ -ചെന്നിത്തല
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം: മതവികാരം ഇളക്കിവിട്ട്​ ​നാട്ടിലെ െഎക്യം തകര്‍ക്കാനാണ്​ ലവ്​ ജിഹാദ്​ വീണ്ടും എല്‍.ഡി.എഫ്​ തെര​െഞ്ഞടുപ്പ്​ പ്രചാരണവിഷയമാക്കുന്നതെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. മതവിശ്വാസികളെ തമ്മിലടിപ്പിക്കാനാണ്​ ജോസ്​ കെ. മാണി ലവ്​ ജിഹാദ്​ വിഷയമാക്കിയത്​.

വലിയൊരു വിഭാഗത്തിന്​ ഇക്കാര്യത്തില്‍ ആശങ്കയു​െണ്ടന്നത്​ ശരിയാണ്​. പക്ഷേ തെര​െഞ്ഞടുപ്പ്​ സമയത്ത്​ ഇത്തരം കാര്യങ്ങള്‍ അല്ല ഉന്നയിക്കേണ്ടത്​. അത്​ മതധ്രുവീകരണത്തിനായി ബോധപൂര്‍വം കൊണ്ടുവന്ന കാര്യമാണ്​. ഇതിനെ മുഖ്യമന്ത്രി പിന്തുണക്കുന്നുണ്ടോ എന്നാണ്​ അറിയേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്​^ബി.ജെ.പി കൂട്ടുകെട്ട്​ എന്ന സി.പി.എം ആരോപണം ശുദ്ധഅസംബന്ധമാണ്കോണ്‍ഗ്രസ്​ മുക്ത​ഭാരതം എന്ന മു​ദ്രാവാക്യം മുഴക്കി നടക്കുന്നവര്‍ യു.ഡി.എഫിന്​ വോട്ട്​ നല്‍കുമെന്ന്​ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. വര്‍ഗീയവാദികളുടെ വോട്ട്​ യു.ഡി.എഫിന്​ വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത