പരിഹാര നടപടികള്‍ കൈക്കൊള്ളും; ഗോപിനാഥുമായി കെ. സുധാകരന്‍ ചര്‍ച്ച നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പരിഹാര നടപടികള്‍ കൈക്കൊള്ളും; ഗോപിനാഥുമായി കെ. സുധാകരന്‍ ചര്‍ച്ച നടത്തി
പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയ പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി. ഗോപിനാഥുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ ചര്‍ച്ച നടത്തി. പെരിങ്ങോട്ടുകുറിശിയിലെ ഗോപിനാഥിന്റെ വീട്ടിലാണ് ചര്‍ച്ച നടന്ന്.
കോണ്‍ഗ്രസിലെ അണികളുള്ള നേതാവാണ് ഗോപിനാഥെന്നും അദ്ദേഹത്തിന്റെ പ്രശ്നങ്ങള്‍ നേതൃത്വം തൊട്ടറിയുമെന്നും പരിഹാര നടപടികള്‍ കൈക്കൊള്ളുമെന്നും സുധാകരന്‍ പറഞ്ഞു. പാലക്കാട്ടെ പ്രശ്നങ്ങള്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വരുന്നതു വരെ കാത്തിരിക്കുമെന്ന് ഗോപിനാഥ് അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha