ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു.. ഫെബ്രുവരി മാസത്ത റിപ്പോര്‍ട്ട് പുറത്ത് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 7 March 2021

ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു.. ഫെബ്രുവരി മാസത്ത റിപ്പോര്‍ട്ട് പുറത്ത്

ദില്ലി; തുടര്‍ച്ചയായ അഞ്ചാം തവണയും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നു. ഫെബ്രുവരിയില്‍ 1.13 ലക്ഷം കോടി രൂപയാണ് വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ഏഴ് ശതമാനം വളര്‍ച്ചയാണ് നികുതി വരുമാനത്തിലുണ്ടായിരിക്കുന്നത്.

1.13 ലക്ഷം കോടി വരുമാനത്തില്‍ 21,092 കോടി രൂപ കേന്ദ്ര ജിഎസ്ടിയും (സിജിഎസ്ടി), 27,273 കോടി രൂപ സംസ്ഥാന ജിഎസ്ടിയും (എസ്ജിഎസ്ടി), 55,253 കോടി രൂപ ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി)യുമാണ്.ചരക്ക് ഇറക്കുമതിക്കായി സ്വരൂപിച്ച 660 കോടി രൂപ ഉള്‍പ്പെടെ 9,525 കോടി രൂപയാണ് സെസ് വഴി പിരിച്ചെടുത്തത്.ഇത് സാമ്ബത്തിക വീണ്ടെടുക്കലിന്റെ വ്യക്തമായ സൂചനയാണെന്നും നികുതി നികുതി വകുപ്പ് സ്വീകരിച്ച നടപടിയുടെ ഭാഗമാണെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog