'ചലച്ചിത്ര പാരമ്ബര്യമില്ലാത്ത കുടുംബമാണ് എന്റേത്. ശരിയായ രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞു തരാന്‍ എനിക്ക് ആരുമുണ്ടായിരുന്നില്ലഎന്റെ ശരീരവണ്ണം ഒരു ദേശീയ പ്രശ്‌നമായി മാറിയിരുന്നു. എപ്പോഴും ഒരു അമിത വണ്ണമുള്ള പെണ്‍കുട്ടിയായിട്ടാണ് എല്ലാവരും എന്നെ കണ്ടത്. നിരവധി ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നെ അലട്ടിയിരുന്നു. കുറേ നാളുകള്‍ ഞാന്‍ എന്റെ ശരീരത്തെ തന്നെ വെറുത്തു. ശരീരം എന്നെ ചതിച്ചു എന്നൊക്കെ തോന്നിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞു.
ആ സമയത്ത് നിരാശയും കോപവും അനുഭവപ്പെട്ടിരുന്നു. ആ സാഹചര്യത്തിലൂടെ കടന്നു പോകുക എന്നത് എളുപ്പമായിരുന്നില്ല. പിന്നീട് ഈ അവസ്ഥകളെയെല്ലാം മറികടക്കാനും സാധിച്ചു. സ്വന്തം ശരീരത്തെ സ്‌നേഹിച്ചു തുടങ്ങി. അപ്പോള്‍ ജനങ്ങള്‍ എന്നെ അംഗീകരിച്ചുതുടങ്ങി. വിദ്യ പറഞ്ഞു. പരിനീതി എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ വിദ്യാ ബാലന്‍ രാജ്യത്തെ മികച്ച നടിമാരില്‍ ഒരാളാണ്. ദ ഡേട്ടി പിക്ചര്‍, കഹാനി, ഗുരു, ഭൂല്‍ ഭുലയ്യ, മിഷന്‍ മംഗള്‍ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. ഷെര്‍നിയാണ് അടുത്ത സിനിമ.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു