ധര്‍മടത്ത് മല്‍സരിക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് കെ സുധാകരന്‍ എംപി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 18 March 2021

ധര്‍മടത്ത് മല്‍സരിക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് കെ സുധാകരന്‍ എംപി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്ന വാര്‍ത്ത വ്യാജമാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി. മല്‍സരിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല. ധര്‍മടത്ത് സി രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് തന്റെ അഭിപ്രായം. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന് പിന്തുണ നല്‍കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ പ്രാദേശിക എതിര്‍പ്പ് കാരണമാണ് ഉപേക്ഷിച്ചത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തനിക്കെതിരേ പറഞ്ഞതിന് മറുപടി പിന്നീട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog