കെ സുധാകരന്‍ എംപിയുടെ ജ്യേഷ്ഠസഹോദരന്‍ കെ ചന്ദ്രന്‍ നിര്യാതനായി
കണ്ണൂരാൻ വാർത്ത
നടാല്‍: കെപിസിസി വര്‍ക്കിങ് പ്രസിഡന്റും കണ്ണൂര്‍ എംപിയുമായ കെ സുധാകരന്റെ ജ്യേഷ്ഠസഹോദരന്‍ നിര്യാതനായി. പരേതരായ വയക്കര രാമുണ്ണിയുടെയും കുമ്പക്കുടി മാധവിയുടെയും മകന്‍ കരസേനയില്‍നിന്ന് വിരമിച്ച കുമ്പക്കുടി ചന്ദ്രന്‍ (74) ആണ് മരിച്ചത്.
പയ്യന്നൂരില്‍ ബിസിനസ് നടത്തുകയായിരുന്നു. ഭാര്യ: സുധ. മക്കള്‍: സായൂജ്, സയന. മരുമകള്‍: സര്‍ഗ. സഹോദരങ്ങള്‍: പരേതരായ കമല, സുലോചന, ജയരാമന്‍. നാളെ രാവിലെ 8.30 മുതല്‍ നടാലിലെ ലാല്‍വിഹാര്‍ ഭവനത്തില്‍ പൊതുദര്‍ശനം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത