ബിറ്റ്​കോയിന്​​ സമ്ബൂര്‍ണ വിലക്ക്​ ഏര്‍പെടുത്തിയേക്കും; വില്‍പന നടത്തിയാല്‍ ക്രിമിനല്‍ നടപടിക്കും സാധ്യത - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 15 March 2021

ബിറ്റ്​കോയിന്​​ സമ്ബൂര്‍ണ വിലക്ക്​ ഏര്‍പെടുത്തിയേക്കും; വില്‍പന നടത്തിയാല്‍ ക്രിമിനല്‍ നടപടിക്കും സാധ്യത

ന്യൂഡല്‍ഹി: ക്രിപ്​റ്റോകറന്‍സികളെ ചൊല്ലി രാജ്യത്ത്​ തുടരുന്ന അനിശ്​ചിതത്വം അവസാനിപ്പിച്ച്‌​ പുതിയ കേന്ദ്ര നിയമം ഉടനെന്ന്​ റിപ്പോര്‍ട്ട്​. ബിറ്റ്​കോയിന്‍ ഉള്‍പെടെ എല്ലാ ക്രി്പ്​റ്റോകറന്‍സികളും രാജ്യത്ത്​ നിരോധിക്കുന്നതാകും നിയമമെന്നാണ്​ സൂചന. ക്രിപ്​റ്റോകറന്‍സി ഇടപാടുകള്‍ നടത്തുന്നതും ഇത്തരം കറന്‍സികള്‍ കൈവശം വെക്കുന്നതും ശിക്ഷാര്‍ഹമാക്കുന്നതുമാകും നിയമം. രാജ്യത്ത്​ ബിറ്റ്​കോയിന്‍, ഡോഗികോയിന്‍ തുടങ്ങിയ ക്രിപ്​റ്റോകറന്‍സികളില്‍ നിക്ഷേപിച്ചവരെ കൂടി നിയമം ലക്ഷ്യമിടും. ഉടമസ്​ഥത, മൈനിങ്​, വ്യാപാരം, ക്രിപ്​റ്റോ ആസ്​തികളുടെ കൈമാറ്റം തുടങ്ങിയവയെല്ലാം നിയമം മൂലം നിരോധിക്കുമെന്ന്​ മുതിര്‍ന്ന ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്‌​ റിപ്പോര്‍ട്ടുകള്‍ പറയുന്നുമാസങ്ങളായി നിരോധനം സംബന്ധിച്ച്‌​ സൂചനകള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും നിയമം മൂലം ഇതുവരെയും വിലക്ക്​ വീണിട്ടില്ല. ഇന്ത്യ സമ്ബൂര്‍ണമായി വിലക്കുന്ന പക്ഷം, വലിയ സമ്ബദ്​വ്യവസ്​ഥകളില്‍ ആദ്യ രാജ്യമാകും ഇന്ത്യ. ക്രിപ്​റ്റോകറന്‍സി വ്യാപാരമുള്‍പെടെ നിരോധിച്ച ചൈന കൈവശം വെക്കുന്നത്​ വിലക്കിയിട്ടില്ല.

നിരോധിച്ച്‌​ നിയമം പാസാക്കിയാലും നേരത്തെ കൈവശമുള്ളവര്‍ക്ക്​ ഇത്​ മരവിപ്പിക്കു​കയോ മറ്റ്​ അടിയന്തര നടപടികള്‍ സ്വീകരിക്കാനോ ചെയ്യാന്‍ ആറ്​ മാസം ഇളവ്​ നല്‍കും.

രാജ്യത്ത്​ 80 ലക്ഷത്തോളം പേര്‍ ഇതിനകം ക്രിപ്​റ്റോകറന്‍സികളില്‍ നിക്ഷേപമിറക്കിയിട്ടുണ്ടെന്നാണ്​ കണക്കുകൂട്ടല്‍. 140 കോടി ഡോളര്‍ മൂല്യം വരും ഇവരുടെ നിക്ഷേപത്തിന്​. ഒരു വര്‍ഷത്തിനിടെ ക്രിപ്​റ്റോ കറന്‍സികളില്‍ 30 ഇരട്ടി ഇടപാടുകള്‍ നടന്നതായും റോയി​േട്ടഴ്​സ്​ റിപ്പോര്‍ട്ട്​ പറയുന്നു​. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഇടപാടുകാരിലൊരാളായ യൂനോകോയിന്‍ മാത്രം 20,000 പുതിയ ഇടപാടുകാരെ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്​.

ക്രിപ്​റ്റോ കറന്‍സികള്‍ നിരോധിച്ച്‌​ ഓണ്‍ലൈന്‍ ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കലാണ്​ സര്‍ക്കാര്‍ നയമെന്ന്​ മുതിര്‍ന്ന ഉദ്യോഗസ്​ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്​ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ ക്രിപ്​റ്റോകറന്‍സിയായ ബിറ്റ്​കോയിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ കുതിപ്പ്​ നടത്തിയിരുന്നു. ഒരു ബിറ്റ്​കോയിന്​ 60,000 ഡോളര്‍ വരെയാണ്​ മൂല്യം ഉയര്‍ന്നത്​. ടെസ്​ല സി.ഇ.ഒ ഇലോണ്‍ മസ്​ക്​ ഉള്‍പെടെ മുന്‍നിര വ്യവസായികള്‍ പരസ്യമായി ഇവയില്‍ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നതിന്​ പി​ന്നാലെയായിരുന്നു മൂല്യകുതിപ്പ്​.

അതേ സമയം, ക്രിപ്​റ്റോകറന്‍സികള്‍ക്ക്​ എല്ലാ വാതിലുകളും കൊട്ടിയടക്കില്ലെന്ന്​ ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്​തമാക്കി. ശനിയാഴ്ച ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog