ഭരണകൂടത്തിന് കലാകാരന്‍മാരോട് അനുകമ്ബയില്ല : സതീശന്‍ പാച്ചേനിപറഞ്ഞു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 25 March 2021

ഭരണകൂടത്തിന് കലാകാരന്‍മാരോട് അനുകമ്ബയില്ല : സതീശന്‍ പാച്ചേനിപറഞ്ഞു

കണ്ണൂര്‍ : കൊറോണ മഹാമാരി മൂലം ജീവിതം വഴിമുട്ടി നില്ക്കുന്ന കലാകാരന്‍മാരുടെ കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഭരണകൂടം ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്നും മഹാമാരി കാലത്തെ പ്രയാസങ്ങള്‍ സഹിച്ച്‌ സാംസ്ക്കാരിക കേരളത്തിന് മികവേകുന്ന കലാകാരന്‍മാരുടെ ജീവിത പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഭരണകൂടം തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റും കണ്ണൂര്‍ നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ സതീശന്‍ പാച്ചേനി പറഞ്ഞു.

യൂണിറ്റി ഓഫ് ആര്‍ട്ടിസ്റ്റ് കേരളയുടെ ആഭിമുഖ്യത്തില്‍ കലാകാരന്‍മാരുടെയും കുടുംബങ്ങളുടെയും നേതൃത്വത്തില്‍ കലക്‌ട്രേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണയില്‍ ഐക്യദാര്‍ഢ്യ പ്രസംഗം നടത്തുകയായിരുന്നു പാച്ചേനി.മലയാളക്കരയുടെ ഐശ്വര്യമായി നിലകൊള്ളുന്ന കലാ മേഖലയില്‍ ജീവിതം സമര്‍പ്പിച്ചവരുടെ എല്ലാ പ്രയാസങ്ങളും പരിഹരിക്കാന്‍ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടെന്നും നാടൊന്നാകെ കലാകാരന്‍മാരുടെ കൂടെ ഉണ്ടാകണമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog