പയഞ്ചേരി ജംഗ്ഷനില അപകടക്കെണി;ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കല്‍ പ്രവര്‍ത്തി ആരംഭിച്ചു
കണ്ണൂരാൻ വാർത്ത
ഇരിട്ടി;ഇരിട്ടി പയഞ്ചേരിമുക്കില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതിനെക്കുറിച്ച് ഹൈവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പയഞ്ചേരി ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു കഴിഞ്ഞു.തലശ്ശേരി -മൈസൂര്‍ അന്തര്‍സംസ്ഥാന പാതയിലെ റോഡും വയനാട് ജില്ലയിലേക്ക് കടന്നുപോകുന്ന റോഡും കൂടിയുള്ള കവലയില്‍ അപകടങ്ങള്‍ പതിവാണ്.റോഡ് നവീകരിച്ചതോടെയാണ് ഇവിടെ അപകടങ്ങളും വര്‍ധിച്ചത്.ഇതോടൊപ്പം പയഞ്ചേരിയില്‍ ഗതാഗതക്കുരുക്കും നിത്യസംഭവമായതിന്റെ അടിസ്ഥാനത്തിലാണ് പയഞ്ചേരി ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത