സ്ഥാനാര്‍ഥി പ്രഖ്യാപനം ആഘോഷമാക്കി കെ.എം.ഷാജി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

സ്ഥാനാര്‍ഥി പ്രഖ്യാപനം ആഘോഷമാക്കി കെ.എം.ഷാജി


കണ്ണൂര്‍: സ്ഥാനാര്‍ഥി പ്രഖ്യാപനം ആഘോഷമാക്കി കെ.എം.ഷാജി. പ്രഖ്യാപനത്തിന് പിന്നാലെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന ബൈക്ക് റാലിയോടെയാണ് ഷാജിയെ മണ്ഡലത്തിലേയ്ക്ക് ആനയിച്ചത്. തനിക്കെതിരായ ആരോപണങ്ങളെല്ലാം വെറും ആരോപണങ്ങള്‍ മാത്രമെന്ന് തെളിയുമെന്ന് അദ്ദേഹം പറഞ്ഞു.

കെ.എം.ഷാജി ആഴിക്കോട്ടെയ്ക്കെന്ന് ഉറപ്പായതോടെ കണ്ണൂര്‍ നഗരത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. മണ്ഡലത്തിലേയ്ക്കുള്ള യാത്രയില്‍ അകമ്ബടിയായി പ്രവര്‍ത്തകരുടെ ആവേശം നിറഞ്ഞു തുളുമ്ബിയ ബൈക്ക് റാലി. ആത്മവിശ്വാസത്തിന്റെ നെറുകയില്‍ നിന്ന് ചോദ്യങ്ങള്‍ക്ക് ഷാജി മറുപടി പറഞ്ഞു.

പരാജയ ഭീതിയില്‍ അഴീക്കോട് നിന്നും മാറാന്‍ താന്‍ ശ്രമിച്ചു എന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലെന്നും കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷമുണ്ടാകുമെന്നും ഷാജി പറഞ്ഞു.അഴീക്കോട് സ്കൂള്‍ കോഴ ആരോപണവും മണ്ഡലത്തിലെ കോണ്‍ഗ്രസ് ലീഗ് തര്‍ക്കവുമടക്കം കടമ്ബകളേറെയുണ്ട് ഷാജിക്ക് മുന്നിലുള്ളത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷനെന്ന നിലയില്‍ ഏറെ ജനകീയനായ സിപിഎം നേതാവ് കെവി സുമേഷാണ് ഷാജിയുടെ എതിരാളി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog