തപാല്‍ വോട്ട് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥന്റെ ഐ ഡി കാര്‍ഡില്‍ ഫോട്ടോയില്ല; സംഘടിതമായി വോട്ട് അട്ടിമറിക്കാന്‍ ശ്രമമെന്ന് യു ഡി എഫ്
കണ്ണൂരാൻ വാർത്ത
കണ്ണൂര്‍: പേരാവൂര്‍ മണ്ഡലത്തിലെ മുണ്ടയാംപറമ്ബില്‍ സി പി എം അനുഭാവിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ പ്രിസൈഡിംഗ് ഉദ്യോഗസ്ഥനും റിട്ടേണിംഗ് ഉദ്യോഗസ്ഥരും സംഘടിതമായി തപാല്‍വോട്ട് അട്ടിമറിക്കാന്‍ ശ്രമം നടത്തിയതായി ആരോപണം.സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ് ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍, റിട്ടേണിംഗ് ഓഫീസര്‍, കണ്ണൂര്‍ ജില്ലാ കളക്‌ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

യു ഡി എഫ് പോളിംഗ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബി എല്‍ ഒയും ഉള്‍പ്പെടുന്നവര്‍ തപാല്‍ വോട്ടിംഗ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ്, കെ പി സി സി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി, അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്ബളളിക്കുന്നേല്‍, ജെയ്‌സണ്‍ തോമസ്, മനോജ് എം കണ്ടത്തില്‍, മിനി വിശ്വനാഥന്‍ എന്നിവര്‍ തപാല്‍ വോട്ടിംഗ് നടത്തുന്ന ഉദ്യോഗസ്ഥരുടെ അടുത്തേക്ക് എത്തിയത്.എം എല്‍ എയും തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായി പിന്നീട് വാക്കേറ്റവുമുണ്ടായി.

വോട്ടിംഗിനായി എത്തിയ സംഘത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ക്കും ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ക്യാമറമാനും മാത്രമാണ് ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന റിട്ടേണിംഗ് ഓഫീസര്‍മാരില്‍ ഒരാളുടെ ഐഡന്റിറ്റി കാര്‍ഡില്‍ പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊരാളുടെ ഐഡന്റിറ്റി കാര്‍ഡില്‍ പേരോ, ഫോട്ടോയോ ഉണ്ടായിരുന്നില്ല. ഇത് തപാല്‍ വോട്ടിംഗില്‍ ക്രമക്കേടിന് ശ്രമിച്ചതിന്റെ തെളിവാണെന്നാണ് യു ഡി എഫ് ആരോപണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത