സംസ്ഥാന മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പ്; പേരാവൂർ സ്വദേശി രഞ്ജിത്ത് മാക്കുറ്റിക്ക് സ്വർണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പേരാവൂർ: തേഞ്ഞിപ്പലത്ത് നടന്ന 40-മത് സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 5000 മീറ്റർ, 1500 മീറ്റർ ഓട്ടത്തിൽ പേരാവൂർ സ്വദേശി രഞ്ജിത്ത് മാക്കുറ്റിക്ക് സ്വർണ മെഡൽ. 10000 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും നേടി. മൂന്ന് വിഭാഗത്തിലും ദേശിയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. കഴിഞ്ഞ വർഷം സംസ്ഥാന ചാമ്പ്യൻഷിപ്പിൽ രണ്ട് വെള്ളി മെഡലും ഒരു വെങ്കലവും നേടി. ദേശീയ ചാമ്പ്യൻഷിപ്പിൽ 10000 മീറ്ററിൽ നാലാംസ്ഥാനം നേടിയിരുന്നു. ശ്രീലങ്കയിൽ നടക്കേണ്ട ഏഷ്യൻ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയങ്കിലും കോവിഡ് വ്യാപനം കാരണം ഏഷ്യൻ ചാമ്പ്യൻ ഷിപ്പ് നടന്നില്ല.

രമ്യയാണ് ഭാര്യ. അനുനന്ദ്, അനുരഞ്ജ് എന്നിവർ മക്കളും.

 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha