രാജ്യസഭ തെരഞ്ഞെടുപ്പ്: സ്വതന്ത്ര നിലപാടെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് വി.മുരളീധരന്‍
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനിലപാടെടുക്കാന്‍ ഇലക്ഷന്‍ കമ്മീഷന് അധികാരമുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇലക്ഷന്‍ കമ്മീഷന് സ്വതന്ത്രനിലപാടുകള്‍ എടുക്കാനുള്ള സ്വാതന്ത്രമുണ്ട്. അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും വി.മുരളീധരന്‍ വ്യക്തമാക്കി. രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചത് ഇടതുമുന്നണി വിവാദമാക്കുന്നത് രണ്ട് വോട്ടുകള്‍ അധികം കിട്ടാന്‍ വേണ്ടി മാത്രമാണെന്നും വി.മുരളീധരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെ ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങളേയും വി.മുരളീധരന്‍ തള്ളിപ്പറഞ്ഞു. എതിരാളിയെ ശത്രുവായി കണ്ട് ഉന്മൂലനം ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാവരുതെന്നും രാഷ്ട്രീയത്തില്‍ ശത്രുക്കളോടു പോലും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും പറഞ്ഞ മുരളീധരന്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ലെന്നും വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത