വധു ഹിന്ദുമതത്തില്‍ ചേര്‍ന്നില്ലെങ്കില്‍ മുസ്ലീം സ്ത്രീയും ഹിന്ദു പുരുഷനും തമ്മിലുള്ള വിവാഹം അസാധു; ഹൈക്കോടതി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 13 March 2021

വധു ഹിന്ദുമതത്തില്‍ ചേര്‍ന്നില്ലെങ്കില്‍ മുസ്ലീം സ്ത്രീയും ഹിന്ദു പുരുഷനും തമ്മിലുള്ള വിവാഹം അസാധു; ഹൈക്കോടതി


ചണ്ഡീ​ഗഡ്: വധു ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതുവരെ ക്ഷേത്രത്തില്‍ വച്ചു നടന്ന മുസ്ലീം-ഹിന്ദു വിവാഹം അസാധുവാണെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. അടുത്തിടെ ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തില്‍ വച്ച്‌ വിവാഹിതരായ 18 കാരിയായ മുസ്ലീം യുവതിയും 25 കാരനായ ഹിന്ദു യുവാവും സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

വധു ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതുവരെ വിവാഹം അസാധുവാണെന്ന് വാദം കേട്ട ബെഞ്ച് പറഞ്ഞു. പ്രായപൂര്‍ത്തിയായതിനാല്‍ അവര്‍ക്ക് പരസ്പര സമ്മതത്തോടെ ബന്ധം പുലര്‍ത്താമെന്ന് കോടതി പറഞ്ഞു.

കുടുംബാംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ച്‌ സുരക്ഷയ്ക്കായാണ് ദമ്ബതികള്‍ കോടതിയെ സമീപിച്ചത്.സുരക്ഷ ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും നടപടി എടുക്കാതിരുന്നത് മൂലമാണ് ദമ്ബതികള്‍ കോടതിയിലെത്തിയത്. സുരക്ഷ സംബന്ധിച്ച്‌ അടിയന്തര നടപടി സ്വീകരിക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog