ഇഷ്ടക്കേട് മറനീക്കി പുറത്തേക്ക്; ജയരാജന് പിന്നാലെ സഹോദരി സതീദേവിയുടെയും പേര് വെട്ടി; വിവാദം കടുക്കുന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

ഇഷ്ടക്കേട് മറനീക്കി പുറത്തേക്ക്; ജയരാജന് പിന്നാലെ സഹോദരി സതീദേവിയുടെയും പേര് വെട്ടി; വിവാദം കടുക്കുന്നു

കണ്ണൂര്‍: കണ്ണൂരില്‍ പി ജയരാജന് സീറ്റ് നിഷേധിച്ച സംഭവത്തില്‍ പിജെ ആര്‍മി രോക്ഷാകുലരായി സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്നു. പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വ വിവാദത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ രംഗത്തെത്തി. വ്യക്തിയല്ല, പ്രസ്ഥാനമാണ് വലുതെന്ന് അദ്ദേഹം പറഞ്ഞു. താനുമായി ബന്ധപ്പെട്ട് പി.ജെ ആര്‍മി ഉണ്ടാക്കിയ വിവാദങ്ങളില്‍ തനിക്ക് പങ്കില്ലെന്നും ഇത്തരത്തില്‍ പ്രചരണം നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി പി ജയരാജന്‍ തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു.

ഇതോടെ, ശമിച്ച വിവാദം വീണ്ടും തലപൊക്കുകയാണ്. ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ സതീദേവിയുടെ പേര് ലിസ്റ്റില്‍ നിന്ന് വെട്ടിയതാണ് വിവാദം വീണ്ടും തലപൊക്കാന്‍ കാരണമായത്ജയരാജന്‍്റെ സഹോദരി കൂടിയായ സതീദേവി 2004 09 കാലയളവില്‍ വടകരയില്‍നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. പി.ജയരാജനെ തഴഞ്ഞതു കണ്ണൂര്‍ ജില്ലാ നേതൃത്വമാണെങ്കില്‍, കോഴിക്കോട് ജില്ലാ നേതൃത്വം നിര്‍ദേശിച്ച സതീദേവിയുടെ പേര് വെട്ടിയത് സിപിഎം സംസ്ഥാന കമ്മിറ്റി തന്നെയാണ്.

സതീദേവിയുടെ പേര് ഉയര്‍ന്നു വന്നെങ്കിലും മത്സരിപ്പിക്കേണ്ട എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പാര്‍ട്ടി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഒന്നും സതീദേവിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് തടസ്സമല്ലെന്നു ജില്ലയില്‍നിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടിയെങ്കിലും സംസ്ഥാന നേതൃത്വം വഴങ്ങിയില്ല. മറ്റൊരു വനിതയെ കണ്ടെത്താനായിരുന്നു നിര്‍ദ്ദേശം.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog