മ​ല​യോ​രം വ​ര​ള്‍ച്ചയിലേക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേ​ള​കം: വേ​ന​ല്‍ ക​ടു​ക്കു​ന്ന​തോ​ടെ മ​ല​യോ​രം വ​ര​ള്‍​ച്ച​യു​ടെ വ​ക്കി​ല്‍. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ കു​ടി​വെ​ള്ള​ത്തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ബാ​വ​ലി, ചീ​ങ്ക​ണ്ണി പു​ഴ​ക​ള്‍ വ​റ്റി തു​ട​ങ്ങി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലെ​യും കു​ള​ങ്ങ​ളി​ലെ​യും ജ​ല​നി​ര​പ്പ് താ​ഴ്ന്നു.
കൊ​ട്ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പൊ​യ്യ​മ​ല, ഒ​റ്റ​പ്ലാ​വ്, പാ​ലു​കാ​ച്ചി, പ​ന്നി​യാം​മ​ല, കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ അ​ട​ക്കാ​ത്തോ​ട്, ചെ​ട്ടി​യാം​പ​റ​മ്ബ്, കു​ണ്ടേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​ക്ഷാ​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്.കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​ഴ​ക​ളി​ല്‍ ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ച്ചി​രു​ന്നു. ഈ ​വ​ര്‍​ഷ​വും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​ട​യ​ണ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ര്‍​ഷ​വും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ല്‍ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഭൂ​ഗ​ര്‍​ഭ ജ​ല​വി​താ​ന​വും വ​ലി​യ തോ​തി​ല്‍ കു​റ​യു​ന്നു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. വേ​ന​ല്‍ ക​ടു​ത്ത​ത്കാ​ര്‍​ഷി​ക മേ​ഖ​ല​യെ​യും ബാ​ധി​ക്കു​ന്നു. റ​ബ​ര്‍ പാ​ലു​ത്പാ​ദ​നം കു​റ​ഞ്ഞു. ക്ഷീ​ര ക​ര്‍​ഷ​ക​രും പ്ര​തി​സ​ന്ധി​യാ​യി. കൊ​ട്ടി​യൂ​ര്‍, കേ​ള​കം, ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം കാ​ണാ​നാ​യി ക​ണി​ച്ചാ​ര്‍ കാ​ളി​ക​യ​ത്ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. ഇ​തു പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ മേ​ഖ​ല​യി​ലെ ജ​ല​ക്ഷാ​മ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha