വാഹന പണിമുടക്ക് തുടങ്ങി; കെഎസ്ആർടിസി സർവീസ് മുടങ്ങും, പരീക്ഷകൾ മാറ്റി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ഇന്ധന വില വര്‍ധനയില്‍ പ്രതിേഷധിച്ച് സംസ്ഥാനത്ത് ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ വാഹന പണിമുടക്ക്. കെഎസ്ആർടിസിയിലെ സിഐടിയു, ടിഡിഎഫ്, എഐടിയുസി യൂണിയനുകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആർടിസി സർവീസുകളും മുടങ്ങും. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നു സംയുക്ത സമരസമിതി അറിയിച്ചു. പണിമുടക്ക് മൂലം ഇന്നത്തെ എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ മോഡൽ പരീക്ഷകൾ എട്ടാം തീയതിയിലേക്കു മാറ്റി. മറ്റു പരീക്ഷകൾക്കൊന്നും മാറ്റമില്ലെന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കേരള, എംജി, കൊച്ചി സർവകലാശാലകൾ ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റി. പുതിയ തീയതി പിന്നീട്. കണ്ണൂർ സർവകലാശാല ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം മാറ്റി. വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷ പകരം 12നു നടക്കും. ആരോഗ്യ സർവകലാശാലയിൽ മൂന്നാം വർഷ എംഎസ്‌സി മെഡിക്കൽ ഫിസിയോളജി സപ്ലിമെന്ററി പരീക്ഷ ആറിലേക്കു മാറ്റി. ബിഎസ്എംഎസ് പരീക്ഷയ്ക്കു മാറ്റമില്ല. ഇന്നത്തെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകൾ നടക്കും. വ്യാപാര സ്ഥാപനങ്ങൾ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha