പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്യാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: പോ​ളിം​ഗ് ഡ്യൂ​ട്ടി​യു​ള്ള ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വ​ഴി വോ​ട്ട് ചെ​യ്യാ​ന്‍ ഓ​രോ മ​ണ്ഡ​ല​ത്തി​ലും പ്ര​ത്യേ​ക ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ ഒ​രു​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണി​ത്. ഫോ​റം 12 ല്‍ ​ബ​ന്ധ​പ്പെ​ട്ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കു​ന്ന​വ​ര്‍​ക്ക് ഏ​പ്രി​ല്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ വോ​ട്ട​ര്‍ ലി​സ്റ്റി​ല്‍ പേ​രു​ള്ള മ​ണ്ഡ​ല​ത്തി​ലെ താ​ഴെ പ​റ​യു​ന്ന കേ​ന്ദ്ര​ത്തി​ലെ​ത്തി വോ​ട്ട് ചെ​യ്യാം.
പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് ഓ​ഫീ​സ് ഓ​ഡി​റ്റോ​റി​യം (പ​യ്യ​ന്നൂ​ര്‍ ), ക​ല്യാ​ശേ​രി കെ​പി​ആ​ര്‍ ഗോ​പാ​ല​ന്‍ സ്മാ​ര​ക എ​ച്ച്‌എ​സ്‌എ​സ് (ക​ല്യാ​ശേ​രി), ത​ളി​പ്പ​റ​മ്ബ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് (ത​ളി​പ്പ​റ​മ്ബ്) , ഇ​രി​ക്കൂ​ര്‍ ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ് (ഇ​രി​ക്കൂ​ര്‍), ജി​എ​ച്ച്‌എ​സ്‌എ​സ് പ​ള്ളി​ക്കു​ന്ന്(​അ​ഴീ​ക്കോ​ട്), ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍ (ക​ണ്ണൂ​ര്‍ ), എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍ ചാ​ല (ധ​ര്‍​മ്മ​ടം), ത​ല​ശേ​രി സ​ബ് ക​ള​ക്ട​ര്‍ ഓ​ഫീ​സ്,കോ​ര്‍​ട്ട് ഹാ​ള്‍ (ത​ല​ശേ​രി), കൂ​ത്തു​പ​റ​മ്ബ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ള്‍ (കൂ​ത്തു​പ​റ​മ്ബ്), മ​ട്ട​ന്നൂ​ര്‍ ഹ​യ​ര്‍​സെ​ന്‍​ഡ​റി സ്‌​കൂ​ള്‍ (മ​ട്ട​ന്നൂ​ര്‍), ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍ (പേ​രാ​വൂ​ര്‍ ) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ണ്ഡ​ലം ത​ല ഫെ​സി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha