ഒമ്ബതാം ക്ലാസ്​ വരെ ഓള്‍ പാസ്​; ഓണ്‍ലൈന്‍ ക്ലാസിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിക്കും - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

ഒമ്ബതാം ക്ലാസ്​ വരെ ഓള്‍ പാസ്​; ഓണ്‍ലൈന്‍ ക്ലാസിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിക്കും

തിരുവനന്തപുരം: കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒമ്ബതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്​ ഓള്‍പാസ് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. എട്ടാം ക്ലാസ് വരെ ഓള്‍ പാസ് നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഒമ്ബതാം ക്ലാസിന്​ പരീക്ഷ നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്​. എന്നാല്‍, കോവിഡ്​ വ്യാപന പശ്​ചാത്തലത്തിലാണ്​ ഇത്​ ഉപേക്ഷിക്കാന്‍ ​വിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചത്​.

നിബന്ധനകള്‍ക്ക് വിധേയമായാണ്​ ഒമ്ബതാം ക്ലാസുകാരെ വിജയിപ്പിക്കുക. ഇതിന്​ ഓണ്‍ലൈന്‍ ക്ലാസുകളിലെ ഹാജര്‍ ഉള്‍പ്പെടെ പരിഗണിക്കും. കഴിഞ്ഞവര്‍ഷം പാദവാര്‍ഷിക, അര്‍ധ വര്‍ഷ പരീക്ഷകളുടെ മാര്‍ക്ക് കണക്കിലെടുത്തായിരുന്നു വിജയിപ്പിച്ചത്

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog