ക്ഷേത്രങ്ങളിലെ രാഷ്ട്രീയ ഇടപെടൽ നിർത്തും -നഡ്ഡ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കേരളത്തിൽ എൻ.ഡി.എ അധികാരത്തിലെത്തിയാൽ ക്ഷേത്രങ്ങളിലെ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ. തൊടുപുഴയിൽ എൻ.ഡി.എ സ്ഥാനാർഥികളുടെ പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. എൽ.ഡി.എഫും യു.ഡി.എഫും ഒരേപോലെ വിശ്വാസികളെ വഞ്ചിച്ചു. ശബരിമല പ്രശ്‌നം വന്നപ്പോൾ യു.ഡി.എഫ് നാവുകൊണ്ട് മാത്രമാണ് പ്രതിഷേധിച്ചതെന്നും നഡ്ഡ പറഞ്ഞു. 
കണ്ണൂർ ധർമടത്ത് റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു. കേരളത്തിൽ വർഷങ്ങളായി എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരണം നടത്തുന്ന കസേരക്കളിക്ക് അന്ത്യംകുറിക്കാൻ സമയമായെന്ന് അദ്ദേഹം ധർമടത്തു പറഞ്ഞു. ഇരുമുന്നണികളുടെയും മുഖമുദ്രയായിരിക്കുന്നു അഴിമതി. യു.ഡി.എഫ്. സർക്കാരിന്റെകാലത്ത് സരിത ഉൾപ്പെട്ട സോളാർ അഴിമതി, ഈ സർക്കാരിന്റെ കാലത്ത് സ്വപ്ന ഇടപെട്ട സ്വർണക്കടത്തും ഡോളർക്കടത്തും അഴിമതിക്കേസും. രണ്ടുസംഭവത്തിലും മുഖ്യമന്ത്രിമാരും അവരുടെ ഓഫീസിന്റെയും ഇടപെടൽ വ്യക്തമായി. സ്വർണക്കടത്ത് കേസുവന്നപ്പോൾ കേന്ദ്രഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി പ്രധാനമന്ത്രിക്ക് കത്തയച്ചു. അന്വേഷണം തുടങ്ങിയപ്പോൾ സംസ്ഥാനസർക്കാർ അന്വേഷണം തടയാൻ ശ്രമിക്കുന്നു. അഴിമതിയില്ലാത്ത ഒരു ഭരണമാണ് ബി.ജെ.പി. വാഗ്ദാനം ചെയ്യുന്നത്. രണ്ടുമുന്നണികളോടും മതിയെന്നു പറയാനുള്ള സമയമായിയെന്ന് നഡ്ഡ പറഞ്ഞു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha