അപരന്മാര്‍ കളത്തില്‍; കെ കെ രമക്ക് അപരയായി 'കെ കെ രമ'

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ അപരന്മാര്‍ സജീവമായി കളത്തില്‍. വടകരയില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ മത്സരിക്കുന്ന ആര്‍.എം.പി സ്ഥാനാര്‍ത്ഥി കെ.കെ രമയ്ക്ക് നേരിടേണ്ടത് നാല് അപരന്മാരെ. നാല് രമമാരാണ് വടകരയില്‍ നാമനിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്. കെ.രമയ്ക്ക് അപരയായി മറ്റൊരു കെ.കെ രമ തന്നെയുണ്ട്. പി.കെ രമ, കെ.ടി.കെ രമ, എന്നീ പേരുകളുള്ള രണ്ട് പേരും സ്ഥാനാര്‍ത്ഥികളാണ്.

കൊടുവള്ളിയിലും തിരുവമ്ബാടിയിലും കുറ്റ്യാടിയിലുമടക്കം കോഴിക്കോട്ടെ മിക്ക മണ്ഡലങ്ങളിലും അപരന്‍മാരുടെ കളിയാണ്. അപരന്‍മാര്‍ വോട്ട് പിടിച്ച്‌ നിരവധി പ്രമുഖന്‍മാര്‍ക്ക് കേരളത്തില്‍ കാലിടറയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ മുന്നണികള്‍ അപരന്‍മാരെ രംഗത്തിറക്കാനും സജീവമാണ്കെ കെ രമക്ക് കെകെ രമ തന്നെ അപരയായത് യുഡിഎഫ് ക്യാമ്ബില്‍ തലവേദനയായി.

വടകരയില്‍ കെ.കെ രമ മത്സരിക്കില്ലെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ രമ മത്സരിച്ചാല്‍ മാത്രമേ പിന്തുണ നല്‍കുകയുള്ളൂ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയായിരുന്നു. എന്‍. വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്‍.എം.പിയിലെ നീക്കങ്ങള്‍. ജനാധിപത്യത്തിനായുള്ള ടി.പി ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയിലെത്തിക്കാനാണ് താന്‍ മത്സരിക്കുന്നതെന്ന് കെ.കെ രമ പറഞ്ഞിരുന്നു.

കൊടുവള്ളിയില്‍ കാരാട്ട് റസാഖിനെതിരെ രണ്ട് റസാഖുമാരും മത്സരിക്കുന്നുണ്ട്. ബാലുശ്ശേരിയില്‍ ധര്‍മ്മജന്റെ പേരിനോട് സാമ്യമുള്ള ധര്‍മേന്ദ്രന്‍ മത്സര രംഗത്തുണ്ട്. തിരുവമ്ബാടിയിലെ ലിന്റോ ജോസഫിനും ലിന്റോ ജോസഫ് എന്ന പേരില്‍ അപരനുണ്ട്. തിരുവമ്ബാടിയിലെ ചെറിയ മുഹമ്മദിന് വെല്ലുവിളിയായി മറ്റൊരു ചെറിയമുഹമ്മദുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha